ഞാൻ ആകെ അച്ഛനെ കണ്ടിട്ടുള്ളത് വെറും 2 തവണ, അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്, അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല: ടിപി മാധവന്റെ മകൻ

3927

ഒരു കാലത്ത് മലയള സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു നടൻ ടിപി മാധവൻ. വില്ലൻ വേഷങ്ങളിലും ചെറുതും വലുതുമായ മറ്റ് ക്യാരക്ടർ റോളുകളിലും അദ്ദേഹം തിളങ്ങിയിരുന്നു. നാടകരംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുക ആയിരുന്നു ടിപി മാധവൻ.

വില്ലനായും, സഹനടനായും, അച്ഛനായും, കൊമേഡിയനായും ഒക്കെ തികച്ചും വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ ആയിരുന്നു ടിപി മാധവന്റെ സിനിമാ ജീവിതം. 600 ൽ ആധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ കൂടിയാണ് ടിപി മാധവൻ. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടേയും നായക നടൻമാരുടേയും ഒപ്പം അവരുടെ സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്ത് സജീവമായിരുന്നു ടിപി മാധവൻ.

Advertisements

വലിപ്പം ചെറുപ്പം നോക്കാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയിരുന്നു അദ്ദേഹം. അതേ സമയം തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യ ക്ഷനായ അദ്ദേഹം ഇപ്പോൾ ആരോരുമില്ലാതെ അവശനിലയിൽ ആണ് കഴിയുന്നത്.

Also Read
അതിന് അച്ഛനും അമ്മയ്ക്കും ആയിരുന്നു പൊങ്കാല, താൻ കാ മ സൂ ത്ര യി ൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശ്വേതാ മേനോൻ

കൊല്ലം ജില്ലയിലെ പത്താനപുരത്തെ ഗാന്ധി ഭവനിലാണ് ടിപി മാധവൻ ഇപ്പോൾ താമസിക്കുന്നത്. നിനച്ചി രിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2016 തൊട്ട് ഗാന്ധി ഭവനിലെ അന്തേവാസിയാണ് താരം.

കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻപി പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7ന് തിരുവനന്തപുരത്ത് ആണ് ടിപി മാധവൻ ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ പികെ നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടിഎൻ ഗോപിനാഥൻ നായർ അമ്മാവനും ആയിരുന്നു.

1975 ൽ പുറത്തിറങ്ങിയ രാഗം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ശേഷം സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. ചെറുപ്പം മുതലേ നാടകങ്ങളിൽ സജീവമായിരുന്നു.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പൊൻകുന്നം വർക്കിയുടെ ജേതാക്കൾ എന്ന നാടകത്തിൽ അഭിനയിച്ച പെൺവേഷത്തിലൂടെ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരത്തെ പഠനത്തിന് ശേഷം ആഗ്ര യൂണിവേഴ്‌സിറ്റിയിൽ എംഎ ചെയ്തു. അതിനു ശേഷം ഫ്രീ പ്രസ്സ് ജേർണലിൽ ജോലി ചെയ്തു.

കൂടാതെ ആ സമയത്ത് കേരള കൗമുദിയുടെ ബ്യൂറോ ചീഫ് കൂടി ആയിരുന്നു അദ്ദേഹം. അതിനൊപ്പം തന്നെ പരസ്യമേഖലയിലും അദ്ധേഹം പ്രവർത്തിച്ചിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന് ആർമിയിേക്ക് സെലക്ഷൻ ലഭിച്ചിരുന്നു.

എന്നാൽ കൈയ്ക്ക് പറ്റിയ പരിക്കിനാൽ അന്ന് ആർമിയിലേക്ക് പോവാൻ സാധിച്ചില്ല. അവിടെ മുതലാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു തുടങ്ങിയത്. ഇതിനിടിയിൽ വിവാഹം കഴിഞ്ഞ് വീണ്ടും കൊൽക്കത്തയിലേക്ക് തിരിച്ചുപോയി. ആ സമയത്തുതന്നെ ബാംഗ്ലൂരിൽ ഇംപാക്റ്റ് എന്ന പരസ്യകമ്പനി ആരംഭിച്ചു. പക്ഷെ ആ കമ്പനി വിചാരിച്ചത്ര വിജയം കണ്ടിരുന്നില്ല.

Also Read
ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒന്നാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ, മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം: അൽഫോൺസ് പുത്രൻ

ആ സമയത്താണ് പ്രശസ്ത സിനിമാതാരം മധു ബാംഗ്ലൂരിൽ എത്തുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റ് ആയിരുന്ന മോഹൻ ഇദ്ദേഹത്തിന്റെ രണ്ടു ഫോട്ടോകൾ സ്‌ക്രീൻ ടെസ്റ്റിനായി എടുക്കുകയും തുടർന്ന് അക്കൽദാമ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള താൽപര്യം കൂടി വന്നു.

അങ്ങനെ സിനിമ മോഹം തലയ്ക്ക് പിടിച്ചപ്പോൾ മദ്രാസിലേക്ക് വണ്ടി കയറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. 1994 1997 കാലഘട്ടത്തിൽ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. പക്ഷെ ഈ അമിതമായ സിനിമ മോഹം കൊണ്ട് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം തകർന്നു. ഭാര്യ സുധ വിവാഹം മോചനം നേടി അകന്നുപോയിരുന്നു.

എല്ലായിടത്തും തടസങ്ങളും വിഷമങ്ങളും അദ്ദേഹത്തിനെ വേട്ടയാടി. മാനസികമായും ശരീരകമായും അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അങ്ങനെ ഒരിക്കൽ 2015 ഒക്ടോബർ 23 ന് ഹരിദ്വാറിലെ ക്ഷേത്ര ദർശനത്തിനിടെ അദ്ദേഹം കുഴഞ്ഞു വീണു. അവിടെനിന്നും ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി പറയപ്പെടുന്നു. പിന്നീട് അദ്ദേഹത്തെ പത്തനാപുരം ഗാന്ധിഭവനിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകൻ ആണ്.

ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള കാര്യങ്ങളും തന്റെ നിലപാടുകളും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ടിപി മാധവന്റെ മകൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാജകൃഷ്ണ മേനോന്റെ തുറന്നു പറച്ചിൽ.

ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വർഷത്തെ അവരുടെ ജീവിതത്തിന് ഇടയിൽ ആകെ രണ്ടോ നാലോ തവണ മാത്രമാണ് താൻ അച്ഛനെ കണ്ടതെന്ന് കൂടി രാജാകൃഷ്ണ പറയുന്നു. അച്ഛൻ ടിപി മാധവൻ നാലു തവണയിൽ കൂടുതൽ തന്നെ കണ്ടിട്ടുണ്ടാവില്ല എന്നുെ രാജാകൃഷ്ണ പറയുന്നു.

സഹോദരിയെയും തന്നെയും വളർത്തിയത് അമ്മ ഗിരിജയാണ് . അമ്മ ഒരു സെൽഫ് മെയ്ഡ് വ്യക്തിയാണ്. അമ്മയുടെ കീഴിലാണ് തങ്ങൾ വളർന്നത്. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോൽ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതിൽ നൽകണമെന്നായിരുന്നു അമ്മ മറുപടി പറഞ്ഞത്.

Also Read
ഇതുപോലെ പണി കഴിഞ്ഞ ഒരുത്തൻ ഇപ്പോൾ ഏത് രാജ്യത്താണെന്ന് പോലും അറിയില്ലെന്ന് കമന്റ്, കിടിലൻ മറുപടി കൊടുത്ത് ഒമർ ലുലു

വളരെയധികം വെല്ലുവിളികൾ നേരിട്ടാണ് അമ്മ തങ്ങളെ വളർത്തിയത്, ജീവിതത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും അമ്മയാണ് അപ്പോഴൊക്കെ ഊർജ്ജം തന്നത്. ജീവിതത്തിൽ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാൻ അമ്മ നൽകിയ പ്രചോദനം വളരെ വലുതാണ്. ഒന്നിനും വേണ്ടി സ്വപ്നങ്ങൾ ഇരിക്കരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു എന്നും രാജാകൃഷ്ണ മേനോൻ വ്യക്തം ആക്കുന്നു.

അതേ സമയം അടുത്തിടെ നടി നവ്യാ നായർ അദ്ദേഹത്തെ ഗാന്ധി ഭവനിൽ പോയി സന്ദർശിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. ഗാന്ധി ഭവനിൽ ഒരു പരിപാടിക്ക് പോയപ്പോൾ ആണ് നവ്യ അദ്ദേഹത്തെ കണ്ടു മുട്ടിയത്.

Advertisement