അച്ഛനും അമ്മയ്ക്കും ആയിരുന്നു പൊങ്കാല, താൻ കാ മ സൂ ത്ര യി ൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശ്വേതാ മേനോൻ

227

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ജോമോൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത മേനോൻ. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ ശ്വേത മേനോൻ പിന്നീട് താരമായി മാറുകയായിരുന്നു.

താരത്തിന്റെ അഭിനയ യാത്ര 30 വർഷം പിന്നിട്ടിരിക്കുകയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ ശ്വേതാ മേനോൻ തന്റെ യാത്ര തുടരുകയാണ്. അഭിനയത്തിൽ മാത്രമല്ല അവതര ണത്തിലും ചാനൽ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോൻ.

Advertisements

അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയിൽ പങ്കെടുത്തപ്പോൾ സിനിമാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്ക് ഉടയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഷോയിൽ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ ആണ് താൻ മലയാളത്തിൽ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം.

Also Read
വിവാഹത്തിന് ഒരു തരി സ്വർണം ധരിക്കില്ല എന്നത് എന്റെ തീരുമാനമായിരുന്നു, കുടുംബക്കാർക്ക് ആയിരുന്നു പ്രശ്നം, അച്ഛനും അമ്മയും എന്റൊപ്പം നിന്നു: സിത്താര കൃഷ്ണകുമാർ

ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവർ തിരുത്തിയതെന്നും വ്യക്തമാക്കി. കാമസൂത്ര പരസ്യത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയിൽ സംസാരിക്കുകയുണ്ടായി.

അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളർന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛൻ നല്ല സ്ട്രിക്ടായാണ് തന്നെ വളർത്തിയതെന്ന് ശ്വേത പറഞ്ഞു. തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു പലരും ചോദിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടേയും അനുഗ്രഹത്തോടെ ആണ് സിനിമയിലേക്ക് വന്നത്.

ഞാൻ എയർഫോഴ്സ്, അല്ലെങ്കിൽ പൈലറ്റാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ സമയത്ത് എയർഫോഴ്സിൽ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല. എയർഹോസ്റ്റസായിരുന്നു എന്റെ മനസിൽ. എംബിബിഎസിന് വേണ്ടി മെഡിക്കൽ എൻട്രൻസ് എഴുതിയിരുന്നു.

അതിന് മുൻപായിരുന്നു സിനിമയിലേക്ക് വന്നതെന്നും ശ്വേത വ്യക്തമാക്കി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അനശ്വരത്തിൽ അവസരം കിട്ടിയത്. ആദ്യം തന്നെ മമ്മൂക്കയ്ക്കൊപ്പമായാണ് അഭിനയിച്ചത് അഭിനയിച്ചതെന്നും തരാം പറയുകയുണ്ടായി.

Also Read
എപ്പോഴും ഞാൻ വെച്ചുവിളമ്പി കൊടുക്കുന്നതാണ് ശ്രീക്കുട്ടന് ഇഷ്ടം, ശ്രീക്കുട്ടൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം, യാതൊരു പ്രയാസവും ഉണ്ടാവാതെ നോക്കുകയെന്നത് എന്റെ കടമ: ലേഖ ശ്രീകുമാർ

തുടർന്നാണ് താൻ മോഡലിംഗിലേക്ക് തിരിഞ്ഞതെന്നും ശ്വേത മേനോ പറഞ്ഞു. ആ സമയത്ത് മലയാളം എനിക്ക് അറിയുമായിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കുട്ടിയായിരുന്നു നേരത്തെ അഭിനയിച്ചിരുന്നത്. അത് ശരിയാവാതെ വന്നതോടെയാണ് എന്നെ തിരഞ്ഞെടുത്തത്. ഓരോ സീനെടുത്ത് കഴിയുമ്പോഴും എനിക്ക് ചോക്ലേറ്റ് തരുമായിരുന്നു.

എനിക്ക് തോന്നുമ്പോഴല്ലേ അഭിനയിക്കേണ്ടത് എന്ന ലൈനിലായിരുന്നു ഞാൻ. എനിക്ക് മലയാളം പ്രശ്നമുണ്ടായിരുന്നു. ഭാഷ പ്രശ്നം ആയതിനാൽ ആണ് സിനിമയിൽ കയറിയത്. അനശ്വരത്തിൽ അഭിനയിച്ച സമയത്താണ് മിസ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചതെന്ന് പറഞ്ഞ ശ്വേതാ മേനോൻ താൻ അപേക്ഷ അയച്ചിട്ടാണ് വിളിച്ചതെന്ന് അച്ഛന് അറിഞ്ഞിരുന്നില്ലെന്നും ഷോയിൽ വെളിപ്പെടുത്തി.

ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ അന്നുണ്ടായിരുന്നു. ഐശ്വര്യയുടെ റൂമിലായിരുന്നു ഞാൻ. സുസ്മിതയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. രണ്ടാമത് ഐശ്വര്യയും മൂന്നാം സ്ഥാനമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് കുറേ ഫാഷൻ ഷോ ചെയ്തിരുന്നു.

കാ മ സൂ ത്ര എങ്ങനെയാണ് ചെയ്തത്, കുടുംബം സമ്മതിച്ചോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെന്നും ഇന്റർനാഷണൽ ക്യാംപയിനായിരുന്നു അതെന്നും താരം പറയുകയുണ്ടായി. പ്രൊഫഷണൽ ആയാണ് അത് ചെയ്തത് ചെയ്തതെന്നു പറഞ്ഞ ശ്വേത മേനോൻ അന്ന് 8 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത് എന്നും തുടർന്ന് 12 ലക്ഷം ലഭിച്ചുവെന്നും വെളിപ്പെടുത്തി.

Also Read
ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും, അവരിൽ 90 ശതമാനം ആളുകളും ബാലയെ ച തി ച്ചി ട്ടു ണ്ടാ വും: വെളിപ്പെടുത്തലുമായി എലിസബത്ത്

നാല് വർഷം ശ്വേതാ മേനോൻ ആയിരുന്നു കാ മ സൂ ത്ര യു ടെ മോഡൽ. താൻ കാ മ സൂ ത്ര യി ൽ അഭിനയിച്ചത്തിന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല എന്ന് പറഞ്ഞ ശ്വേത, തന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നുവെന്നും വ്യക്തമാക്കി. അവൾ അവളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്.

അത് മാത്രം നോക്കിയാൽ മതി എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അമ്മക്ക് ഞാൻ വീട്ടിലിരിക്കുന്നതിഷ്ടമല്ല. മോളും അതേപോലെയാണ് ഞാൻ എങ്ങനെയെങ്കിലും പുറത്തു പോവണമെന്ന് ആഗ്രഹിക്കും താരം പറഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കാത്ത ആളാണ് ശ്വേത മേനോൻ.

മകൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവക്കാറില്ല. മകൾ സബൈന സാധാരണ ജീവിതം നയിക്കട്ടെ എന്ന ചിന്തകൊണ്ടാണ് താൻ ഇത് ചെയ്യാത്തതെന്ന് ശ്വേത മേമോൻ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisement