തടി കുറച്ച് മെലിഞ്ഞ് സുന്ദരിയായി ആരാധകരെ ഞെട്ടിച്ച് നിഷാ സാരംഗ്, ഏറ്റെടുത്ത് ആരാധകർ

137

ജനപ്രിയ ടെലിവിഷൻ ഷോയായ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്‌സക്രീനിലും മിനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഉപ്പും മുളകും താൽക്കാലികമായി നിർത്തിയെങ്കിലും നീലുവിന് ആരാധകർ ഏറെയാണ്.

Advertisements

മികച്ച ഒരു നർത്തകി കൂടിയാണ് നിഷ ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്. അതേ സമയം ഉപ്പും മുളകും പരമ്പര ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.

എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിഷ ആരാധകർക്കായി ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നിഷാ സാരംഗ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു ചിത്രം വൈറലായി മാറുകയാണ്.

തടി കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിട്ടാണ് നിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെലിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരാണ് പറയുന്നത്. വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട് വ്യായമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അൽപം കൂടി. അതൊന്ന് നിയന്ത്രിക്കാനാണ് ശ്രമമെന്ന് താരം പറഞ്ഞിരുന്നു.

മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്‌കിന്നിനുമുണ്ടാകും. യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമില്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുൻപ് ദിവസം 5 കിലോമീറ്റർ നടക്കുമായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അത് മുടങ്ങി. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ നടക്കും. ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്.

ഞാൻ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം നാല് കിലോ കുറഞ്ഞു. കുറച്ച് കൂടി കുറയ്ക്കണം. വീട്ടിൽ നിൽക്കുമ്‌ബോൾ എപ്പോഴും എന്തെങ്കിലും ജോലികളിൽ ആയിരിക്കും. വെറുതേ ഇരിക്കാൻ എനിക്ക് താൽപര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോൾ കുറയും. അങ്ങനൊരു രീതിയാണ് എപ്പോഴും തുടരുന്നതെന്നാണ് താരം പറയുന്നത്.

അതേ സമയം ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement