പെണ്ണിനെ ഇഷ്ടമായെങ്കിലും ഞാൻ എന്നെ കുറിച്ച് പറഞ്ഞത് കേട്ട് പെണ്ണിന്റെ വീട്ടുകാർ കെട്ടിച്ചു തന്നില്ല, പിന്നെ നടന്നത് ഇങ്ങനെ: വെളിപ്പെടുത്തലുമായി മാമുക്കോയ

116

വർഷങ്ങളായി മലയാള സിനിമയിൽ കൊമേഡിയനായും സ്വഭാവ നടനായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് മാമുക്കോയ. അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. നാടോടിക്കാറ്റിലെ ഗഫൂർക്ക എന്ന കഥാപാത്രം കാലമിത്ര കഴിഞ്ഞിട്ടും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ ഹിറ്റ് സിനിമകളുടെ ഭാഗമാവുകയായിരുന്നു.

Advertisements

Also Read
ഹോട്ടൽ ബോയിയോട് പറഞ്ഞത് ഓർക്കാതെ ഇന്റർവ്യൂ കഴിഞ്ഞ് ഹോട്ടലിൽ നിന്നും മടങ്ങി പോയി, പിന്നീട് കൊടുത്ത വാക്ക് പാലിക്കാൻ ടൊവീനോ തോമസ് ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സജീവമായിരുന്നു മാമുക്കോയ. അധികവും കോമഡി വേഷങ്ങളായിരുന്നു നടൻ ചെയ്തിരുന്നത്. ഇപ്പോഴിതാ കുരുതി എന്ന ചിത്രത്തിലെ വേഷത്തിലുടെ മാമുക്കോയ സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ കണ്ട മാമുക്കോയയെ ആയിരുന്നില്ല കുരുതിയിൽ. മൂസ ഖാദർ എന്ന കഥാപാത്രമായി തകർപ്പൻ അഭിനയമാണ് മാമുക്കോയ കാഴ്ചവെച്ചിരിക്കുന്നത്.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഇവരുടെ എല്ലാം കഥാപാത്രത്തിന് മുകളിലായിരുന്നു മാമുക്കോയയുടെ മൂസ ഖാദർ എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും കുരുതി വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാമുക്കോയയുടെ ഒരു പഴയ അഭിമുഖമാണ്.

Also Read
ശ്രീ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്ന സങ്കടമാണ് എനിക്ക്: ഭാര്യയുടെ ഓർമ്മയിൽ നെഞ്ചു നീറി ബിജു നാരായണൻ

26ാം വയസ്സിലെ തന്റെ പെണ്ണു കാണലിനെ കുറിച്ചുള്ള രസകരമായ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. 30 വർഷം മുമ്പുളള അഭിമുഖമാണിത്.1991 ആഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അബിമുഖത്തിലെ മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യം ഞാൻ പെണ്ണു കാണാൻ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടിൽ വന്നപ്പോൾ, പെണ്ണിന്റെ കൂട്ടർ ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കൻ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. ഞാൻ ക, ഞ്ചാ, വ ടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ഈ റൂട്ടിൽ അന്വേഷിച്ചാൽ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി ഇത്രയും കേട്ടതേ അവർ ആലോചന മതിയാക്കിയെന്ന് മാമുക്കോയ പരയുന്നു

രണ്ടാമത് പെണ്ണു കണ്ട സുഹ്‌റാബിയെ വിവാഹം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ പോലും പണമില്ലായിരുന്നു. ആയിരം രൂപയുടെ കടം വീട്ടാൻ വേണ്ടി 5,400 രൂപയ്ക്ക് വീട് വിൽക്കേണ്ടി വന്നെന്നും മാമുക്കോയ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മക്കളെ കുറിച്ചും തന്റെ കാഴ്ചപ്പാടിനെ കുറിച്ചുമൊക്കെ നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

നാടകത്തിൽ നിന്നാണ് മാമുക്കോയ സിനിമയിൽ എത്തുന്നത്. കെടി മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എകെ പുതിയങ്ങാടി, കെടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Also Read
ആശിച്ചു വാങ്ങിയ സൈക്കിൾ, കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കി; അത് അവസാനത്തെ യാത്രയായിരുന്നു, ഹാൻഡിൽ വയറിൽ ഇടിച്ചതാണ് കാരണം!

Advertisement