Home Entertainment Celebrities

ലൊക്കേഷനിൽ സഹ പ്രവർത്തകരോട് ഒപ്പം തരാജാഡകൾ ഇല്ലാതെ ഭക്ഷണം കഴിച്ച് ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2101

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങുകയും തുടർന്ന് നായക വേഷങ്ങളിലേക്ക് എത്തുകയും ആയിരുന്നു.

ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് ദിലീപ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. കുറച്ചു കാലങ്ങളായി നടിയെ ആ ക്ര മി ച്ച കേസുൾപ്പടെ നിരവധി വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് ദിലീപ്. എന്നിരുന്നാലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

ഇപ്പോഴിതാ താരത്തിൻ പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സഹപ്രവർത്തകരോട് ഒപ്പം ദിലീപ് സാധാരണക്കാരനായി സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

Also Read
ഞാനൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, വീടുവിട്ടിറങ്ങിയ ഞാന്‍ തിരിച്ചെത്തിയത് പൂര്‍ണമായും സ്ത്രീയായി, എന്നെ കണ്ടതോടെ അമ്മ നിര്‍ത്താതെ കരഞ്ഞു, കാജല്‍ പറയുന്നു

ഒരു താര ജാഡയും അഹങ്കാരവും ഇല്ലാതെ വളരെ വിനയത്തോടെ ആണ് താരം അവരുടെ ഒപ്പം ഇരിക്കുന്നത്. സാധാരണ ഒരു ബനിയനും മുണ്ടും ആണ് താരം ധരിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ്
അരുൺ ഗോപി രാമലീലക്ക് ശേഷം ഒരുക്കുന്ന പുതിയ ചിത്രീകരണത്തിന്റെ പൂജയ്ക്ക് താരം എത്തിയത്.

തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് ഇടെയുള്ള ദിലീപിന്റെയും തമന്നയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

അതേ സമയം ദിലീപിന്റെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഇടയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ വച്ചായിരുന്നു താരം ഓണം ആഘോഷിച്ചത്.

അന്നത്തെ ദിവസം തന്നെയാണ് കാവ്യയും ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഒപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നത്.

Also Read
എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്ന് മമ്മൂട്ടി, ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞ് തിരിച്ച് നടന്ന് ലാല്‍, ഹിറ്റ്‌ലര്‍ ഷൂട്ടിനിടെ മമ്മൂട്ടിയും ലാലും തമ്മിലുണ്ടായ അസ്വാരസ്യത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സിദ്ധിഖ്

Advertisement