ഞാനൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, വീടുവിട്ടിറങ്ങിയ ഞാന്‍ തിരിച്ചെത്തിയത് പൂര്‍ണമായും സ്ത്രീയായി, എന്നെ കണ്ടതോടെ അമ്മ നിര്‍ത്താതെ കരഞ്ഞു, കാജല്‍ പറയുന്നു

381

അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ട്രാന്‍സ് വുമണ്‍ കാജല്‍ സിഎസ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള കാജലിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കാജല്‍ മനസ്സുതുറന്ന് സംസാരിച്ചത്.

Advertisements

എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു തന്റെ സ്‌ത്രൈണ സ്വഭാവത്തെക്കുറിച്ച് തിരിച്ചറിഞ്ഞതെന്നും തന്റെ കൂട്ടുകാരില്‍ ഏറെയും പെണ്‍കുട്ടികളായിരുന്നുവെന്നും ക്ലാസ്സില്‍ അവര്‍ക്കൊപ്പം ഇരിക്കാനായിരുന്നു തനിക്ക് ഇഷ്ടമെന്നും കാജല്‍ പറയുന്നു.

ആളുകളും തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങിയതോടെ തന്നെ ചാന്തുപൊട്ടെന്ന് വിളിച്ച് പലരും കളിയാക്കി. പിന്നീട് ട്രാന്‍സ് സുഹൃത്തുക്കളെ പരിചയപ്പെട്ടുവെന്നും ആര്‍ജെ അനന്യ എന്ന സുഹൃത്തിനെ അങ്ങനെയാണ് കിട്ടിയതെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: മോഹന്‍ലാലിനെ തൊട്ടുരുമ്മുന്ന സില്‍ക്ക് സ്മിതയെ കണ്ടതോടെ ചിത്രത്തിന്റെ ഇമേജ് മാറി, കാര്യങ്ങളെല്ലാം മാറി മറിഞ്ഞു, സ്ഫടികത്തില്‍ സംഭവിച്ചത് ഇതായിരുന്നു

തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം വീട്ടുകാര്‍ അംഗീകരിച്ചില്ലെന്നും അങ്ങനെ നാടുവിട്ടുവെന്നും കാജല്‍ പറഞ്ഞു. പിന്നീട് സര്‍ജറി കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും പൂര്‍ണമായി സ്ത്രീയായി മാറിയ തന്നെ പിന്നീട് വീട്ടുകാര്‍ അംഗീകരിച്ചുവെന്നും കാജല്‍ പറഞ്ഞു.

ഇപ്പോള്‍ താമസിക്കുന്നത് കുടുംബത്തിനൊപ്പമാണ്. പണ്ട് കളിയാക്കിയവരൊക്കെ ഇന്ന് തന്നോട് മിണ്ടാന്‍ വരാറുണ്ട്. സര്‍ജറിയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ തന്നെ കണ്ട് അമ്മ കരയാന് തുടങ്ങി. ഇന്ന് തനിക്ക് ഏറ്റവും സപ്പോര്‍ട്ട് അമ്മയാണെന്നും സ്ത്രീയായ തന്നെയാണ് കാണാന്‍ ഭംഗിയെന്ന് പലരും പറയുന്നുവെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: മറ്റൊരു രാജ്യത്താണുള്ളതെന്ന് കാമുകന്‍ പറഞ്ഞു, സര്‍പ്രൈസ് കൊടുക്കാന്‍ അവിടെ എത്തിയപ്പോഴാണ് വഞ്ചിക്കുകയായിരുന്നെന്ന് അറിഞ്ഞത്, തുറന്നുപറഞ്ഞ് പ്രാചി ദേശായി

പ്രണയത്തെക്കുറിച്ചും കാജല്‍ മനസ്സുതുറന്നു. മൂന്നുനാല് പ്രണയങ്ങളുണ്ടായിരുന്നുവെന്നും എല്ലാം ബ്രേക്കപ്പായെന്നും കാജല്‍ പറഞ്ഞു. ഒരു ബന്ധത്തിലും ആത്മാര്‍ത്ഥമായിരുന്നില്ലെന്നും ഇനിയൊരു പ്രണയമുണ്ടാവുകയാണെങ്കില്‍ അത് വിവാഹത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും കാജല്‍ പറഞ്ഞു.

Advertisement