ആ വേദന മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, പക്വതയാവാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു വിവാഹം: തുറന്നു പറഞ്ഞ് ആൻ അഗസ്റ്റിൻ

635

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഡയറക്ടറായ ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് ആൻ അഗസ്റ്റിൻ. പ്രമുഖ ചലച്ചിത്ര നിർമ്മാതാവും നടനും ആയിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര് അനാറ്റെ അഗസ്റ്റിൻ എന്നാണ്.

എൽസമ്മയ്ക്ക് ശേഷം മികച്ച ഒരു പിടി കഥാപാത്രങ്ങളെ അപതരിപ്പിച്ച ആൻ ആരാധകർക്കും പ്രിയങ്കിരയായിരുന്നു. 2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രമവതരിപ്പിച്ച ആനിനെ തേടി അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും എത്തി.

Advertisements

Also Read
വിവാഹം കഴിഞ്ഞു? കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടി ബ്രെയ്ക്ക് ? ; യു എസ്സിൽ അടിച്ച് പൊളിച്ച് അർച്ചന

വളരെ വേഗം തന്നെ മലയാളി കളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആൻ അഗസ്റ്റിൻ നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോണുമായി വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയുമായിരുന്നു. എന്നാൽ ഇടയ്ക്ക് തിരിച്ചെത്തിയ നടി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും വീണ്ടും മാറി നിൽക്കുകയായിരുന്നു.

അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാർത്തയും പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ വളരെ പെട്ടെന്ന് എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു വിവാഹമെന്ന് തുറന്നു പറയുകയാണ് ആൻ അഗസ്റ്റിൻ. 23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല.

എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് ആൻ പറയുന്നത്. അച്ഛന്റെ മ ര ണമ ുണ്ടാക്കിയ വേദന മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോഴും താൻ അച്ഛനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും ആൻ പറയുന്നുണ്ട്. വലിയ സങ്കടങ്ങൾ വരുമ്പോൾ വിളിക്കുന്നത് രഞ്ജിത്ത് അങ്കിളിനെയാണ്.

ഞാനില്ലേ നിന്റെ കൂടെ എന്ന് മുഴങ്ങുന്ന ശബ്ദത്തിൽ അങ്കിൾ പറയുമ്പോൾ വലിയ ആശ്വാസമാണെന്നും ആൻ പറയുന്നു.
അതേ സമയം വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ ആയ ആൻ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ നായികയായിട്ടാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു.

Also Read
തന്റെ വീക്ക്‌നെസ്സും സ്‌ട്രെങ്ത്തും എന്താണെന്ന് തുറന്ന് പറഞ്ഞ് റിമി

വളരെ പെട്ടെന്ന് തന്നെ ആൻ തിളങ്ങി. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം വരെ നേടി. എന്നാൽ ഛായാഗ്രഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുനകയായിരുന്നു നടി. എന്നാൽ ബന്ധം പിരിഞ്ഞിരുന്നു.

Advertisement