തന്റെ വീക്ക്‌നെസ്സും സ്‌ട്രെങ്ത്തും എന്താണെന്ന് തുറന്ന് പറഞ്ഞ് റിമി

63

മലയാളികൾ ഏറെ ഇഷ്ടമാണ് റിമി ടോമി എന്ന വ്യക്തിയെ. ഗായിക, നടി, അവതാരക അങ്ങിനെ വിശേഷണങ്ങൾ ഒരുപാടുണ്ട് റിമി ടോമിക്ക്. താരത്തിൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയ എപ്പോഴും വൈറലാകാറുണ്ട്. താര ജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്.

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് വെള്ളം കുടിപ്പിച്ചിട്ടുണ്ട്. മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിടുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന റിമി ഏറ്റവും ഒടുവിൽ ഗുഡ് നൈറ്റ് നേർന്നുകൊണ്ട് ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisement

ALSO READ

സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിയ്ക്കുന്നു

ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്‌നെസ്സ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്.

അവർ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാൻ പറഞ്ഞു ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്. ഇതേ വാക്കുകൾ അടങ്ങുന്ന ഒരു പോസ്റ്റർ ആണ് റിമി പങ്കിട്ടത്. ഒട്ടനവധി അഭിപ്രായങ്ങൾ ആണ് റിമിക്ക് ലഭിച്ചത്.

ALSO READ

ഇത് വേറും കൂട്ടിച്ചേർക്കലാണ് ; സൂപ്പർമാനെ സ്വവർഗാനുരാഗിയാക്കുന്നതിൽ വിമർശിച്ച് മുൻ സൂപ്പർമാൻ

2000 മുതൽ 2020 വരെ റിമി മിനിസ്‌ക്രീനിൽ താരമാണ്. അവതാരക ആയി ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതൽ തന്നെ പ്രേക്ഷകർ ഇഷ്ടമാണ്. പിന്നീട് റിമി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ ചിത്രത്തിലൂടെയാണ് റിമി അഭിനയരംഗത്തേക്കും ചുവടു വ്യ്ക്കുകയായിരുന്നു.

Advertisement