സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിയ്ക്കുന്നു

18

സൂപ്പർഹിറ്റ് ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും. വിജയ്യുടെ 67ാമത്തെ ചിത്രമായിരിക്കും ഇത്.

മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു സൂചനയിൽ നിന്ന് ഇപ്പോൾ കഥ രൂപപ്പെട്ടെന്നാണ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Advertisement

ALSO READ

ഇത് വേറും കൂട്ടിച്ചേർക്കലാണ് ; സൂപ്പർമാനെ സ്വവർഗാനുരാഗിയാക്കുന്നതിൽ വിമർശിച്ച് മുൻ സൂപ്പർമാൻ

ജനുവരി 13ന് പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ മാസ്റ്റർ. ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത വാത്തി കമിംഗ് എന്ന പാട്ടിലെ വിജയ്യുടെ നൃത്തച്ചുവടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

കോവിഡിനെത്തുടർന്ന് തമിഴ്നാട്ടിൽ തിയ്യേറ്ററുകളിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മാസ്റ്റർ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയായിരുന്നു.

ALSO READ

ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ; സുന്ദരിയായി ഈറനോടെ വെള്ളത്തിലും വള്ളത്തിലും കിടന്ന് നടി

അതേസമയം, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്.

 

Advertisement