ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ; സുന്ദരിയായി ഈറനോടെ വെള്ളത്തിലും വള്ളത്തിലും കിടന്ന് നടി

79

ഹാപ്പി വെഡിംഗിലെ ടീന എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

ALSO READ

Advertisement

ആര്യൻഖാൻ ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ ഒരേ തൂവൽ പക്ഷികൾ, മമ്മൂക്കയെയും ലാലേട്ടനെയും നമിക്കണം! നടൻ മനോജിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

സമൂഹ മാദ്ധ്യമങ്ങളിലും സജീവമായ ഗ്രേസിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഏകദേശം രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരു വള്ളത്തിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റിച്ചാർഡ് ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയത്. കമീല ബൗട്ടിക്കാണ് കോസ്റ്റ്യൂം.

തൂവെള്ള നിറത്തിൽ ലേസ് നെറ്റ് ഡ്രസ് ധരിച്ച് ഈറനോടെ വെള്ളത്തിലും വള്ളത്തിലും കിടന്നുള്ള ചിത്രങ്ങളാണ് ഗ്രേസ് പങ്കുവച്ചിരിക്കുന്നത്.

ALSO READ

ഞാൻ ഒരു സിംഗിൾ പേരന്റ് ആകാൻ തീരുമാനിച്ചു! മെറ്റേർണിറ്റി ഫോട്ടോഷൂട്ടുമായി നിവേദ് ; മെയിൽ മെറ്റേർണിറ്റി സാധ്യമാണോ? സംശയവുമായി സോഷ്യൽമീഡിയ

തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ സിനിമകളിലും ഗ്രേസ് അഭിനയിച്ചിട്ടുണ്ട്.

കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ, സിമ്പളി സൗമ്യ എന്നിവയാണ് ഗ്രേസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

 

 

Advertisement