ഇത് വേറും കൂട്ടിച്ചേർക്കലാണ് ; സൂപ്പർമാനെ സ്വവർഗാനുരാഗിയാക്കുന്നതിൽ വിമർശിച്ച് മുൻ സൂപ്പർമാൻ

26

സൂപ്പർമാൻ എന്ന കോമിക് സൂപ്പർ ഹീറോ കഥാപാത്രത്തെ അറിയാത്ത ചെറിയ കുട്ടികൾ പോലുമില്ല. ലോകമെമ്പാടും ആരാധകരുണ്ട് സൂപ്പർമാന്. എൺപത് വർഷത്തോളമായി സൂപ്പർമാൻ കോമിക്‌സുകൾ ഇറങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി സൂപ്പർമാനെ സ്വവർഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് സൂപ്പർമാൻ സൃഷ്ടാക്കളായ ഡിസി കോമിക്‌സ്.

ഇപ്പോഴിതാ ഇതിനെതിരെ മുൻപ് ടിവി സീരിസിൽ സൂപ്പർമാനായി അഭിനയിച്ച ഡീൻ കെയിൻ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടിവി ചാനലിൽ പ്രതികരിക്കുകയായിരുന്നു കെയിൻ.

Advertisements

ALSO READ

ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ; സുന്ദരിയായി ഈറനോടെ വെള്ളത്തിലും വള്ളത്തിലും കിടന്ന് നടി

1990 കളിൽ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്റ് ക്ലർക്ക്: ന്യൂ അഡ്വഞ്ചർ ഓഫ് സൂപ്പർമാൻ എന്ന സീരിസിലാണ് ഇദ്ദേഹം സൂപ്പർമാനെ അവതരിപ്പിച്ചത്. ഏതെങ്കിലും ക്യാരക്ടർ ‘സ്വവർഗ്ഗ അനുരാഗിയാകുന്നത്’ അല്ല താൻ ഉന്നയിക്കുന്ന പ്രശ്‌നമെന്നും, ഇത് ഒരു ട്രെയിനിൽ ബോഗി ചേർക്കും പോലുള്ള ഏർപ്പാടായി മാറുന്നുവെന്നും താരം പ്രതികരിച്ചു.

‘അവർ പറയുന്നു ഇത് വളരെ ധൈര്യമായ പുത്തൻ കഴ്ചപ്പാട് എന്ന്… ഇത് വേറും കൂട്ടിച്ചേർക്കലാണ് എന്ന് ഞാൻ പറയും. കുറച്ച് മാസം മുൻപാണ് ബാറ്റ്മാൻ കോമിക്‌സിലെ റോബിനെ ഇവർ സ്വവർഗ്ഗ അനുരാഗിയായി അവതരിപ്പിച്ചത്. അതിനാൽ തന്നെ ഇതിൽ എന്ത് ധൈര്യവും പുതുമയുമാണ് ഉള്ളത്, അരാണ് ഇത് കേട്ട് ഞെട്ടാൻ പോകുന്നത്’ എന്നും ഡീൻ കെയിൻ ചോദിക്കുന്നുണ്ട്.

ഡിസി കോമിക് സീരിസായ ‘സൂപ്പർമാൻ: സൺ ഓഫ് കാൾ ഇൽ’ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പർമാനെ സ്വവർഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെടുന്ന കെന്റ് ക്ലർക്കിന്റെ മകൻ ജോൺ കിന്റായാണ് സൂപ്പർമാൻ എത്തുന്നത്. നേരത്തെ പത്രപ്രവർത്തകയായ ലോയിസ് ലെയിനുമായി കെന്റ് പ്രണയത്തിലാകുകയായിരുന്നെങ്കിൽ. ജയ് നാക്കമൂറ എന്ന പത്രപ്രവർത്തകനുമായാണ് പ്രണയത്തിലാകുന്നത്.

അടുത്തമാസമാണ് പുതിയ ലക്കം സൂപ്പർമാൻ കോമിക് ബുക്ക് ഇറങ്ങുന്നത്. പുതിയ സൂപ്പർമാനും ആൺ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും, ചുംബിക്കുന്നതിന്റെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്.

ALSO READ

ആര്യൻഖാൻ ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ ഒരേ തൂവൽ പക്ഷികൾ, മമ്മൂക്കയെയും ലാലേട്ടനെയും നമിക്കണം! നടൻ മനോജിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

പ്രതീക്ഷയുടെയും നീതിയുടെ സത്യത്തിന്റെയും പ്രതീകമാണ് സൂപ്പർമാൻ. ഇന്ന് അതിൽ നിന്നും ഉയർന്ന മറ്റൊരു കാര്യത്തിന്റെ കൂടി പ്രതീകമാകുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ തന്നെ സൂപ്പർമാനിലൂടെ കാണാനുള്ള അവസരം പുതിയ കഥാപാശ്ചാത്തലം ഉണ്ടാക്കുന്നു എന്നാണ് കഥാകൃത്തായ ടോം ടെയ്‌ലർ പറയുന്നത്.

നേരത്തെ ബാറ്റ്മാൻ സീരിസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തിൽ ഡിസി അവതരിപ്പിച്ചിട്ടുണ്ട്.

 

Advertisement