എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

2968

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. ഒരു കാലത്ത് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു കാവ്യാ മാധവൻ. പിന്നീട് വിവാഹത്തോടെ താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തു.

എന്നാൽ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം വിവാഹ മോചനം നേടി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്ന താരം മലയാളത്തിന്റെ ജനപ്രയ നടനും തന്റെയൊപ്പം ഏറ്റവും കൂടിതൽ തവണ നായകനായി എത്തുകയും ചെയ്ത ദിലീപിനെ വിവാഹം കഴിക്കുക ആയിരുന്നു.

Advertisements

ദിലീപും ആയുള്ള വിവാഹത്തോടെ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ യിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റേയും കാവ്യയുടെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും എല്ലാം പുതിയ വിശേഷങ്ങലും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ എപ്പോഴും വൈറൽ ആകാറുണ്ട്.

Also Read
ആ സീൻ ചെയ്യുന്നതിനിടെ എന്നെ പിടിച്ച് അയാൾ അയാളുടെ ദേഹത്തേക്ക് ചേർത്തമർത്തി, എന്നിട്ട് ചെയ്തത് ഇങ്ങനെ; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അതേ സമയം തന്റെ ജീവിതത്തിൽ താൻ മുൻപ് എടുത്ത ധീരമായ ഒരു തീരുമാനത്തെ പറ്റി കാവ്യാ മാധവൻ തുറന്നു പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പഴയ ഒരു ഇന്റർവ്യൂവിൽ ആയിരുന്നു തന്റെ വിവാഹ മോചനത്തെ പറ്റി കാവ്യാ മാധവൻ തുറന്നു പറഞ്ഞത്.

തന്നെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ വളരെ കൊതിയാണ് എന്നാണ് താരം പറഞ്ഞത്. കാരണം വളരെ ചെറുപ്പകാലം മുതൽ സിനിമയിൽ എത്തിയ താരത്തിന് ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. എവിടെ പോയാലും പരിചയക്കാരും ആരാധകരും കാവ്യയെ തിരിച്ചറിയും. ആരാധകർ കാവ്യയെ തിരിച്ചറിഞ്ഞാൽ അടുത്തേക്ക് ഓടി എത്താറുണ്ട്.

പ്രത്യേകിച്ച് കാവ്യ ഒരു നാട്ടിൻപുറത്തുകാരി ആണ്. കാവ്യയുടെ നാട്ടിൽ സിനിമ മേഖല വലിയ പ്രശസ്തമല്ലാത്ത കാലത്താണ് കാവ്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ എവിടെച്ചെന്നാലും ഒരു ബഹുമാനവും ആരാധകരുടെ സ്‌നേഹവും ലഭിക്കുമായിരുന്നു.

ചെറുപ്പത്തിൽ വളരെയധികം കർശന നിയന്ത്രണങ്ങളോടെ ആണ് കാവ്യയെ വീട്ടിൽ വളർത്തിയിരുന്നത്. ഒന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. കാരണം പലപ്പോഴും പുറത്തിറങ്ങുമ്പോൾ മൊബൈൽ ക്യാമറകൾ പിന്തുടരാറുണ്ട്.

ഞാൻ ഞാനല്ലാതായി പോയി എന്ന് വരെ തോന്നാറുണ്ടെന്ന് കാവ്യ പറയുന്നു. നല്ലൊരു വിവാഹ ജീവിതം കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്. ചിലർക്ക് അവർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ മനോഹരമായൊരു ജീവിതം കിട്ടും. എന്നാൽ മറ്റു ചിലർക്ക് കിട്ടില്ല. ചിലരാവട്ടെ ഒരു അഡ്ജസ്റ്റ്‌മെന്റ് പേരിൽ മക്കൾക്ക് വേണ്ടി ജീവിച്ചു തീർക്കും.

കാവ്യയുടെ വിവാഹജീവിതം അത്ര സുഖകരമായിരുന്നില്ല. തുടക്കം മുതലേ തന്നെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചത് എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് കാവ്യ തന്റെ ജീവിതത്തിൽ ഒരു തീരുമാനമെടുത്തത്.

Also Read
എനിക്ക് വേണ്ടത് ഭർത്താവ് തരില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

ഇത്തരത്തിൽ തീരുമാനം എടുക്കാനുള്ള ഉള്ള ധൈര്യം പലരും കാണിക്കാറില്ല. തന്റേത് ഒരു ധീരമായ തീരുമാനം തന്നെ ആയിരുന്നു എന്ന് കാവ്യ പറയുന്നു. പലരും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ ജീവിതത്തിനുള്ളിൽ ഒതുങ്ങി കൂടുന്നുണ്ട്. അവരെല്ലാം കാവ്യയുടെ തീരുമാനത്തെ എൻഗറേജ് ചെയ്യുന്നുണ്ടെന്നും കാവ്യാ മാധവൻ പറഞ്ഞിരുന്നു.

അതേ സമയം മഞ്ജു വാര്യരും ആയുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. ഇരുവർക്കും മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളുമുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും ഇവരോടൊപ്പം തന്നെയാണ്. ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് കാവ്യാ മാധവൻ.

Advertisement