എനിക്ക് വേണ്ടത് ഭർത്താവ് തരില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

3239

ഇന്ത്യ മുഴുവൻ ആരാധകരുള്ള മലയാളിയായ ബോളിവുഡ് താരസുന്ദരിയാണ് നടി വിദ്യാ ബാലൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന വിദ്യാ ബാലന്റേതായി നിരവധി സൂപ്പർ സിനിമകളാണ് ഹിന്ദിയിൽ പുറത്തിറങ്ങിയിട്ടുള്ളത്.

അതേ സമയം വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് വിദ്യാ ബാലൻ. പ്രമുഖ സിനിമാ നിർമ്മാതാവായ സിദ്ധാർത്ഥ കപൂർ ആണ് വിദ്യയുടെ ഭർത്താവ്. വിവാഹ ശേഷം സിദ്ധാർത്ഥിന്റെ സിനിമയിൽ വിദ്യാ ബാലൻ അഭിനയിച്ചിട്ടില്ല.

Advertisements

എന്തു കൊണ്ടാണ് ഭർത്താവിന്റെ സിനിമകളിൽ അഭിനയിക്കാത്തത് എന്ന ആരാധകരുടെ ചോദ്യത്തിന് ഒരിക്കൽ വിദ്യാ ബാലൻ മറുപടി നൽകിയിരുന്നു. സാധാരണ ഗതിയിൽ ഏതെങ്കിലും നിർമാതാവും ആയിട്ടോ സംവിധായകനും ആയിട്ടോ പ്രശ്നങ്ങൾ ഉണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്.

Also Read
ആരെയെങ്കിലും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ല, ഓരോ പരിപാടിയും നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത്, ഹണി റോസ് പറയുന്നു

എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അങ്ങനെ വഴക്കിടാതിരിക്കാൻ ആകില്ല എന്നാണ് വിദ്യ പറയുന്നത്. സിദ്ധാർത്ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാൻ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിൽ അവസാനിക്കും.

അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ആണ് സിദ്ദാർഥിന്റെ സിനിമയിൽ അഭിനയിക്കാത്തതെന്ന് വിദ്യ വിശദീകരിച്ചു.
ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലമാണെന്നും വിദ്യ തുറന്നുപറഞ്ഞു. ഭാര്യയല്ലേയെന്ന് കരുതി ഞാൻ സാധാരണഗതിയിൽ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർത്ഥ് തരണമെന്നില്ല.

അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും എന്നും നടി വ്യക്തമാക്കി. വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും വിദ്യാ ബാലൻ വ്യക്തമാക്കുന്നു.

രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന് തോന്നിയതുകൊണ്ട് ഉപേക്ഷിക്കുക ആയിരുന്നു എന്നും വിദ്യാ ബാലൻ പറഞ്ഞു.

Also Read
ലാലേട്ടനെ കുറിച്ച് ഇനി മേലാൽ ഇത്തരം മോശം വാക്കുകൾ പറഞ്ഞേക്കരുത്: അടൂർ ഗോപാലകൃഷ്ണന് താക്കീതുമായി ധർമജൻ ബോൾഗാട്ടി

Advertisement