13 വര്‍ഷത്തെ പ്രണയം, ഒടുവില്‍ വിവാഹിതയാവാന്‍ ഒരുങ്ങി കീര്‍ത്തി സുരേഷ്

7950

മലയാളികളുടെ പ്രയപ്പെട്ടി മുന്‍ നായികാനടി മേനകയുടെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യന്‍ യുവ നടി കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യല്‍ സിനിമയിലെ സുപ്പര്‍ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്.

Advertisements

ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീര്‍ത്തി മലയാളത്തിലൂടെ ആണ് വെള്ളിത്തിരില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമാവുക ആയിരുന്നു. മലയാള സിനിമയിലൂടെ അരങ്ങേറിയ ശേഷം തമിഴിലും തെലുങ്കിലും സൂപ്പര്‍ താരമായി കീര്‍ത്തി സുരേഷ് മാറുകയായിരുന്നു.

Also Read: എനിക്ക് വേണ്ടത് ഭർത്താവ് തരില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

മലയാള സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മുന്‍കാല നായക നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സിനിമയില്‍ കൂടിയാണ് നായികയായി വെള്ളിത്തിരയില്‍ എത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കീര്‍ത്തി വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്നും കീര്‍ത്തിക്ക് അനുയോജ്യനായ ഒരു വരനെ തേടുകയാണ് മേനകയും സുരേഷുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also Read: ലാലേട്ടനെ കുറിച്ച് ഇനി മേലാൽ ഇത്തരം മോശം വാക്കുകൾ പറഞ്ഞേക്കരുത്: അടൂർ ഗോപാലകൃഷ്ണന് താക്കീതുമായി ധർമജൻ ബോൾഗാട്ടി

അതേസമയം, കീര്‍ത്തിക്ക പ്രണയമുണ്ടെന്നും ആരാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയാമെന്നും അതൊരു റിസോര്‍ട്ട് ഉടമയാണെന്നാണ് വിവരമെന്നും മറ്റ് വാര്‍ത്തകളുണ്ട്. 13 വര്‍ഷമായി കീര്‍ത്തി പ്രണയത്തിലാണെന്നും ഇപ്പോഴാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതംമൂളിയതെന്നും വാര്‍ത്തകളില്‍ പറയുന്നു.

Advertisement