അമ്മയെ കണ്ടപ്പോള്‍ ഭര്‍ത്താവിനെ വേണ്ട, അതുവരെ ജാതിയും പണവും പ്രശ്‌നമായിരുന്നില്ല, അനുശ്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

244

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.

Also Read: എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെ മകനെയും കൊണ്ട് ദുബായിയിലേക്ക് പോകുന്നു എന്ന് വീഡിയോയിലൂടെ താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ യാത്രയ്ക്ക് വേണ്ടി മകന്റെ പെട്ടി പാക്ക് ചെയ്യുന്ന പുതിയ വീഡിയോയാണ് അനുശ്രീ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചരിക്കുന്നത്.

Also Read: മകളുടെ കാല് പിടിക്കാന്‍ തയ്യാറായെങ്കില്‍ ആ മനുഷ്യന്റെ മനസ്സ് അത്രയും നന്മ നിറഞ്ഞതാണ്; സലീംക്ക നിങ്ങള്‍ കരയിപ്പിച്ചെന്ന് കുറിപ്പ്

വീഡിയോയ്ക്ക് താഴെ ഒത്തിരി കമന്റുകളാണ് വരുന്നത്. പലരും അനുശ്രീയുടെ കുടുംബജീവിതത്തെക്കുറിച്ചാണ് തിരക്കുന്നത്. ചിലര്‍ വിഷ്ണുവിന് പണമില്ലാത്തത് കൊണ്ടാണ് ഉപേക്ഷിച്ച് പോകുന്നതെന്നും അമ്മയെ കണ്ടപ്പോഴാണ് പണമില്ലാത്തത് ജീവിതത്തില്‍ പ്രശ്‌നമായി തോന്നിയതെന്നും കുഞ്ഞ് ആവുന്നത് വരെ ഒന്നും പ്രശ്‌നമായിരുന്നില്ലെന്നും കമന്റുകള്‍ ചെയ്യുന്നു.

Advertisement