പഴയ ഏട്ടത്തിയമ്മയോട് ഇപ്പോഴും സ്‌നേഹം, മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ദിലീപിന്റെ അനിയത്തി, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയയുടെ പുത്തന്‍ വിശേഷങ്ങള്‍

5671

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്ന ദിലീപിന്റെ കുടുംബം ഇന്ന് മലയാളികള്‍ ഉറ്റുനോക്കുന്ന താര കുടുംബമാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ദിലീപ് സിനിമയില്‍ സിനിമയില്‍ അടുത്തകാലത്തായി സജീവമായിരുന്നില്ല.

Advertisements

എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറ്റി നിര്‍ത്തി രംഗത്തും മിനിസ്‌ക്രീന്‍ പരിപാടികളിലെല്ലാം സജീവമായി തുടങ്ങിയിരിക്കുകയാണ്. അടുത്തിടെയാണ് ദിലീപിന്റെ സഹോദരന്‍ അനുപ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററില്‍ എത്തിയത്.

Also Read: അമ്മയെ കണ്ടപ്പോള്‍ ഭര്‍ത്താവിനെ വേണ്ട, അതുവരെ ജാതിയും പണവും പ്രശ്‌നമായിരുന്നില്ല, അനുശ്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ പേര് ‘തട്ടാശ്ശേരി കൂട്ടം’ എന്നാണ്. ചിത്രം തിയ്യേറ്ററില്‍ എത്തിയ ദിവസം അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയയും സിനിമ കാണാന്‍ എത്തിയിരുന്നു. സുന്ദരിയായി എത്തിയ ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ മഞ്ജു വാര്യരുമൊത്തുള്ള ചിത്രങ്ങള്‍ ഇ്‌പ്പോഴുമുണ്ടെന്ന് കണ്ടെത്തയിരിക്കുകയാണ് ആരാധകര്‍. മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇപ്പോഴും ലക്ഷ്മി സൂക്ഷിക്കുന്നുണ്ട്. കുടുംബത്തിനൊപ്പമുള്ള ചിത്രത്തില്‍ ചിരിച്ച മുഖത്തോടെയാണ് മഞ്ജുവുള്ളത്.

Also Read: എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

പഴയ ഏട്ടത്തിയോടുള്ള സ്‌നേഹം ഇപ്പോഴുമുണ്ടെന്ന് ചിത്രം കണ്ട് പലരും കമന്റ് ചെയ്തു. മഞ്ജുവിന്റെ ചിത്രങ്ങള്‍ മാത്രമല്ല, ലക്ഷ്മിപ്രിയയുടെ ഫ്രണ്ട്‌ലിസ്റ്റില്‍ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ടെന്നത് ആരാധകര്‍ ചൂണ്ടിക്കാണിക്കുകയാണ്.

Advertisement