അച്ഛന്മാരുടെ മടിയിലിരിക്കുന്ന കുഞ്ഞ് ദുല്‍ഖറും പ്രണവും, ‘പ്രിന്‍സസ്’ എന്ന് വിളിച്ച് ആരാധകര്‍, ചിത്രം വൈറല്‍

62

മലയാളി സിനിമാപ്രേമികളുടെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളാണ് ദുല്‍ഖറും പ്രണവും. പിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രന്മാര്‍ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.

Advertisements

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Also Read: അമ്മയെ കണ്ടപ്പോള്‍ ഭര്‍ത്താവിനെ വേണ്ട, അതുവരെ ജാതിയും പണവും പ്രശ്‌നമായിരുന്നില്ല, അനുശ്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Also Read: എന്റേത് ധീരമായ ഒരു തീരുമാനം തന്നെയായിരുന്നു, പലരും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിക്കാറില്ല: ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞത്

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ദുല്‍ഖറിന്റെയും പ്രണവിന്റെയും കുട്ടിക്കാല ചിത്രങ്ങളാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പമിരിക്കുന്ന കുഞ്ഞ് ദുല്‍ഖറിന്റെയും പ്രണവിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

താരരാജാക്കന്മാരുടെ മടിയിലിരിക്കുന്ന താരപുത്രന്മാര്‍ ഏകദേശം ഒരേ പോലുള്ള ടി ഷര്‍ട്ടുകളാണ് ധരിച്ചിരിക്കുന്നത്. ആരാധകരെല്ലാം പ്രിന്‍സസ് എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റുകള്‍.

Advertisement