സുചിത്ര നായർ ബിഗ് ബോസിൽ? പ്രതികരണവുമായി വാനമ്പാടി നായിക, നല്ല തീരുമാനമെന്ന് ആരാധകർ

168

ഏറ്റവും വലിയ റിയാലറ്റി ഷോയായ ബിഗ് ബോസ് മൂന്നാം പതിപ്പ് കാത്തിരിപ്പിനൊടുവിലായി വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളം ബിഗ്‌ബോസ് മൂന്നാമത്തെ സീസണിൽ ആരൊക്കെയാണ് എത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ സജീവമായി മാറിയവരിൽ പലരുടേയും പേരുകളാണ് ഉയർന്നുകേൾക്കുന്നത്. വെബ് സീരീസിലൂടെയും യൂട്യൂബിലൂടെയുമൊക്കെയായി സജീവമായി മാറിയവരുടെ പേരുകളും ഇത്തവണ ഉയർന്നുകേൾക്കുന്നുണ്ട്.

Advertisements

ബിഗ് ബോസ് മത്സരാർത്ഥികളെ പ്രവചിച്ചുള്ള പോസ്റ്റുകളെല്ലാം പെട്ടെന്നാണ് വൈറലായി മാറുന്നത്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു. അനാർക്കലി മരക്കാർ, റിമി ടോമി, അനു കെ അനിയൻ, ദിയ കൃഷ്ണ ഇവരുടെയെല്ലാം പേരുകൾ ബിഗ് ബോസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

പ്രചരിച്ച വാർത്തകൾ ഒന്നും ശരിയല്ലെന്ന് വ്യക്തമാക്കി ആയിരുന്നു ഇവരെത്തിയത്. ബിഗ് ബോസിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുചിത്ര നായർ. വാനമ്പാടി എന്ന സീരിയലിലൂടെയായിരുന്നു താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.

പത്മിനിയെന്ന കഥാപാത്രത്തെയായിരുന്നു സുചിത്ര അവതരിപ്പിച്ചത്. ഞാൻ ബിഗ് ബോസിൽ പങ്കെടുക്കുന്നില്ല. വ്യാജ വാർത്തയാണ് പ്രചരിക്കുന്നത് എന്നുമായിരുന്നു സുചിത്ര പറഞ്ഞത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്.

അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടിയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്രയുടെ പോസ്റ്റുകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വാനമ്പാടി അനുഭവങ്ങളെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു.

വാനമ്പാടി അവസാനിക്കുകയാണെന്നറിഞ്ഞപ്പോൾ സങ്കടം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. പരമ്പരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. പരമ്പരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്നായിരുന്നു ചിലർ ചോദിച്ചത്.

പരമ്പരയ്ക്ക് ശേഷമുള്ള വിശേഷങ്ങളുമായി താരങ്ങളെത്തിയിരുന്നു. സ്‌ക്രീനിൽ അനുമോളെ പത്മിനിക്ക് ഇഷ്ടമല്ല, ജീവിതത്തിൽ അവളെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ് സുചിത്ര എത്തിയിരുന്നു. ഗൗരിക്ക് പിറന്നാൾ സർപ്രൈസുമായും സുചിത്ര വന്നിരുന്നു.

Advertisement