Home Entertainment

ആഗ്രഹിച്ചു കിട്ടിയ മകളെ മറ്റൊരാളുടെ കയ്യിൽ കൊടുത്തിട്ട് പോയി അഭിനയിക്കാൻ തോന്നിയില്ല: സിനിമയിലും സീരിയലിലും സജീവമല്ലാത്തിനെ കുറിച്ച് നടി മഞ്ജു പിള്ള

309

നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും താരം തിളങ്ങിയത്. കഴിഞ്ഞ ഒമ്പത് വർഷമായി സിനിമാ സീരിയിൽ രംഗത്ത് സജീവമാകാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി ഇപ്പോൾ .

ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ച തനിക്ക് അത് സഫലമായപ്പോൾ അവളെ മറ്റൊരാളുടെ കയ്യിൽ കൊടുത്ത് സിനിമയിൽ പോയി അഭിനയിക്കാൻ തോന്നിയില്ലെന്നാണ് മഞ്ജു പിള്ള പറയുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

ഇരുപത്തിയഞ്ച് വർഷമായി ഞാൻ സിനിമാ സീരിയൽ രംഗത്തുണ്ട്. വളരെ തിരക്കിലായ വർഷങ്ങൾ. ഒരേ ദിവസം രണ്ടും മൂന്നും സീരിയലുകളുടെ ഷൂട്ട്. സീരിയലിലെ ജഗതി ശ്രീകുമാർ എന്നൊരു വിളിപ്പേര് അന്നെനിക്ക് ഉണ്ടായിരുന്നു.

പക്ഷേ മകൾ ജനിച്ചതോടെ എനിക്ക് ആ തിരക്കിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കണമെന്ന് തോന്നി. മോളുണ്ടായപ്പോഴാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഒരു പെൺകുഞ്ഞിനെയാണ് ഞാൻ ആഗ്രഹിച്ചതും. ജോലിത്തിരക്കിൽ മോളെ മറ്റൊരാളെ ഏൽപ്പിച്ചു പോകാൻ എനിക്ക് കഴിയില്ലായിരുന്നു.

അങ്ങനെ ഞാൻ തിരക്കുകൾ ഒഴിവക്കുകയായിരുന്നു. ചാനലിൽ ഒരു വർക്കും രണ്ടോ മൂന്നോ സിനിമകളും മാത്രമാണ് കഴിഞ്ഞ ഒൻപത് വർഷമായി ഞാൻ ആകെ ചെയ്തത്. മോളിപ്പോൾ മുതിർന്നു അതുകൊണ്ട് സിനിമയിൽ സജീവമാകാനാണ് പ്ലാൻ എന്നും മഞ്ജു പിള്ള പറയുന്നു.

Advertisement