ആ പ്രായം കഴിഞ്ഞാൽ ഞാൻ ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്: തുറന്നു പറഞ്ഞ് അനിഖ

369

മലയാള സിനിമയിലേക്ക് ബാലതാരമായി ചേക്കേറിയ നടിയാണ് അനിഖ സുരേന്ദ്രൻ. ജയറാം മംമ്ത മോഹൻദാസ് എന്നവരം കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഖ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമാക്കിയത്. 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഖ നേടിയിരുന്നു.

Advertisements

തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഖ അഭിനയിച്ചു.
എന്നാൽ ഇപ്പോൾ എട്ടാം വയസിൽ ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് വലിയ അറിവില്ലാതിരുന്നതിനാൽ അമ്മ നൽകിയ മധുരം കഴിച്ച് താൻ കളിക്കാൻ ഓടിയെന്നും ഒരു മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് അനിഖ.

ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും. അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്. പക്ഷേ ഇത്രയും കാലമായിട്ടും ബ്രേക്ക് എടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് സിനിമകൾ കിട്ടിക്കൊണ്ടേയിരുന്നു.

എട്ടു വയസ്സുള്ളപ്പോഴാണ് എനിക്ക് അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിന് അവാർഡ് കിട്ടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കനൊന്നും കഴിഞ്ഞിരുന്നില്ല. അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി.

അവർ തന്ന ലഡ്ഡു കഴിച്ചു വീണ്ടും കളിക്കാനോടി ഞാൻ. ആദ്യമൊക്കെ സംവിധായകർ പറയുന്നതെന്താണോ അതുമാത്രം അനുസരിച്ചായിരുന്നു അഭിനയിച്ചിരുന്നത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വലിയ ധാരണയില്ലല്ലോ. ഇപ്പോൾ അത് പതുക്കെ മാറിവരുന്നു. സിനിമകൾ കണ്ടും മറ്റുളളവരുടെ അഭിനയം നോക്കിയും കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കാറുണ്ടെന്നും അനിഖ പറയുന്നു.

Advertisement