അപ്പോ രാത്രിയിൽ രണ്ടുപേർക്കും ഇതാണ് പണിയില്ലേ, അനു സിത്താരയുടെയും നിമിഷാ സജയന്റേയും ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

135

കലോൽസവ വേദിയിൽനിന്നും പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടിമലയളത്തിന്റെ വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിത്താര. ശാലീന സൗന്ദര്യവുമായി എത്തിയ താരത്തിനെ തേടി പിന്നീട് നിരവധി സിനിമകൾ എത്തി.

ചെറിയ വേഷമായിലും നായികാ വേഷമായാലും അനു സിത്താര ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനു സിത്താരയ്ക്ക് കഴിഞ്ഞു. മലയാള സിനിമാ രംഗത്ത് നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്.

Advertisements

അതേ സമയം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു. നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനു സിത്താരയുടെ സൗന്ദര്യം.

മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ നടൻ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്
അതേ സമയം വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്.

കാവ്യാ മാധവൻ സിനിമയിൽ നിന്നും മാറിനിന്ന സമയത്താണ് അനുസിത്താര സിനിമയിലേക്ക് കടന്നു വരുന്നത്. കാവ്യയുടെ പിന്തുടർച്ചക്കാരി ആരാണെന്ന ചോദ്യത്തിനും അനു എന്നാണ് എല്ലാവരും മറുപടി പറയുന്നത്. എന്നാൽ അനുസിത്തര സിനിമയിലേക്ക് എത്തിച്ചേരുന്നത് ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അഭിനയിച്ച് കൊണ്ടാണ്.

അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. അടുത്തിടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ കൂടി വളരെ മികച്ച പ്രകടനം ആണ് നിമിഷ കാഴ്ചവെച്ചത്. നിമിഷക്കും ആരാധകർ ഏറെയാണ്. നിമിഷയുംും അനുസിത്താരയും വളരെ അടുത്ത സുഹൃത്തുക്കളാണ്, താരങ്ങൾ ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

സിനിമയ്ക്ക് പുറത്തും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ ഒഴിവ് സമയവും ഒരുമിച്ച് ചിലവഴിക്കാറുണ്ട്. ഇപ്പോൾ അനുവും നിമിഷയും ഒന്നിച്ച് ചുവട് വെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരികകുന്നത്. താരങ്ങളുടെ ഡാൻസ് വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ഹിന്ദി പാട്ടിലാണ് രണ്ട് പേരും ഡാൻസ് കാളിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഇരുവരുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തത്, രാത്രയിൽ രണ്ടുപേർക്കും ഇതാണല്ലേ പണിയെന്നാണ് ആരാധകർ കമന്റിടുന്നത്.

Advertisement