മേഘനരാജിനേയും കുഞ്ഞിനേയും കാണാൻ എത്തി ഇന്ദ്രജിത്ത്, ജൂനിയർ ചീരുവിന് നിങ്ങളുടെ കമ്പനി ഇഷ്ടമായെന്ന് മേഘന രാജ്: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

111

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികൾക്ക് സുപരിചിതയായ നടിയാണ് മേഘ്ന രാജ്. കന്നഡ, മലയാള സിനിമകളിൽ സജീവയായിരുന്നു താരം.

മലയാള സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയായിരുന്നു. അതേ സമയം കന്നഡ നടനായിരുന്ന ചീരഞ്ജീവി സർജയുമായി മേഘന പ്രണയത്തിൽ ആവുകയും വിവാഹിതയാവുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ വെറും രണ്ട് വർഷം മാത്രമേ ഇരുവർക്കും ഒരുമിച്ച് നില്ക്കാൻ സാധിച്ചോളൂ. 2020 ജൂൺ ഏഴിന് ചീരഞ്ജീവി സർജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറയുമ്പേൾ മേഘ്ന ഗർഭിണിയായിരുന്നു. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്നയെ ശരിക്കും തളർത്തിയിരുന്നു.

അതേ സമയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും കൊണ്ട് മേഘ്ന വീണ്ടും തിരിച്ചുവരികയായിരുന്നു. 2020 ഒക്ടോബർ 22 മേഘ്ന ജൂനിയർ ചീരുവിന് ജന്മം നൽകുകയും ചെയ്തു.

ഇപ്പോഴിതാ ജൂനിയർ ചീരുവിനെ കാണാൻ മേഘ്നയുടെ അടുത്ത സുഹൃത്തും മലയാളത്തിന്റെ യുവനടനുമായ ഇന്ദ്രജിത്ത് സുകുമാരൻ എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്ത് ജൂനിയർ ചീരുവിനെ എടുത്ത് നിൽക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ മേഘ്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മേഘ്നയുടെ അച്ഛനും അമ്മയും ഫോട്ടോയിൽ ഒപ്പമുണ്ടായിരുന്നു. ഇത് അൽപ്പം വൈകി വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒടുവിൽ ഇന്ദ്രുവിനെ വീണ്ടും കണ്ടുമുട്ടി. ഉടൻ പൂർണിമയെ കൂടി കാണുമെന്ന് പ്രതീക്ഷിക്കുന്നു.

അതിശയകരമായ കുറച്ച് നിമിഷങ്ങളായിരുന്നു നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു. ജൂനിയർ സി നിങ്ങളുടെ കമ്പനിയെ ശരിക്കും ഇഷ്ടപ്പെട്ടുവെന്ന കുറിപ്പുമായിട്ടാണ് മേഘ്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Advertisement