അടുത്തിടെ വിവാഹിതയായ പ്രീതയ്ക്ക് ഇത്രയും വലിയ മകളോ, മൂന്നുമണി താരത്തിന്റെ പുതിയ ഫോട്ടോകണ്ട് സംശയവുമായി ആരാധകർ

204

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് പ്രീത പ്രദീപ്. സൂപ്പർഹിറ്റായ മൂന്നുമണി എന്ന പരമ്പരയിലെ മതികല എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.

ഉയരെ അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ചൊരു നർത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. സീരിയലിൽ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്.

Advertisements

ഉയരെയിൽ പാർവതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു. അതേ സമയം നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടായ വിവേകിനെയാണ് പ്രീത ജീവിത പങ്കാളിയാക്കിയത്.

ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായ അമ്മ മകൾ തീം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

മോം ഡോട്ടർ കളക്ഷൻസ് എന്ന കുറിപ്പോടെയാണ് പ്രീത പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതേ സമയം അടുത്തിടെ വിവാഹം കഴിഞ്ഞ പ്രീതയ്ക്ക് എങ്ങനെയാണ് ഇത്ര വലിയ മകളെന്നാണ് ചിത്രങ്ങൾ കണ്ട് മിക്ക ആളുകളുടേയും സംശയം.

എന്നാൽ, ഡിസൈനറായ ജാഫറിന്റെ മകൾ മഹർ ജാഫറാണ് പ്രീതയ്ക്ക് ഒപ്പമുള്ളത്. മനോഹരമായ ലെഹങ്കയിലാണ് പ്രീതയും മഹറും ചിത്രത്തിൽ. ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലും പ്രീത പങ്കെടുക്കുന്നുണ്ട്.

Advertisement