കേശുവായി ഞെട്ടിച്ച് ദിലീപ്, ഏറ്റെടുത്ത് ആരാധകർ, ട്രെൻഡിംഗായി പുതിയ ഐറ്റം

46

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും നടനും, സംവിധായകനും, ഗായകനും പാരഡി ഗാനങ്ങളുടെ കുലപതിയുമായ നാദിർഷയും ജീവിതത്തിലെ ഉറ്റചങ്ങാതിമാരാണ്. വർഷങ്ങളായുള്ള ഇവരുടെ സൗഹൃദം ഏവർക്കും ആറിയാവുന്നതുമാണ്.

ഇപ്പോഴിതാ തന്റെ ആത്മമിത്രത്തെ നായകനാക്കി നാദിർഷ ഒരുക്കിയിരിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾക്ക് ശേഷം സജീവ് പാഴൂരിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം കൂടിയാണിത്.

Advertisements

ഈ വർഷം ദിലീപിന്റെതായ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ. ഉർവ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് എടുത്തിരിക്കുന്നത്.

നാദിർഷ തന്നെയാണ് കേശു ഈ വീടിന്റെ നാഥന്റെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. അനിൽ നായർ ഛായാഗ്രഹണവും സാജൻ എഡിറ്റിങ്ങും ചെയ്യുന്നു. ഗാനരചന ബികെ ഹരിനാരായണൻ, ജ്യോതിഷ്. നാദ് ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം നാദിർഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ നിർമ്മിച്ചത് ദിലീപ് ആയിരുന്നു.

അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ഭാര്യ ഭർത്താക്കന്മാരായി ഉർവ്വശിയും ദിലീപും ചിത്രത്തിൽ എത്തുന്നു എന്നാണ് സൂചന. ഇപ്പോഴിതാ വിഷുവിന് ഈ ദിലീപ് ചിത്രത്തിന്റേതായി വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറിയിരി്കകുകയാണ്.

വയോധികനായുളള നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദിഖ്, പ്രചോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി നായർ, വത്സല മേനോൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

Advertisement