നിന്റെ ഓർമകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്, ഒരു വേളയെങ്കിലും നിന്നെ കാണാൻ കൊതിക്കുന്നു മോളെ: പൊന്നുമോളുടെ ഓർമകളിൽ നീറി ഉള്ളു പൊള്ളുന്ന കൂറിപ്പുമായി കെഎസ് ചിത്ര

31

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഗായികമാരിൽ ഒരാളായി മാറിയ കലാകാരി കൂടിയാണ് ചിത്ര. ഇപ്പോഴിതാ അകാലത്തിൽ പിരിഞ്ഞു പോയ മകൾ നന്ദനയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്ര.

മകളുടെ ഓർമ്മകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. പത്ത് വർഷം മുമ്ബാണ് നന്ദനയെ ചിത്രയ്ക്ക് നഷ്ടമാവുന്നത്. നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമ്മകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്. നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറമാണ്.

Advertisement

നിന്റെ ഓർമ്മകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവെച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് മകളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ചിത്ര കുറിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും നന്ദന ജനിക്കുന്നത്. 2011ൽ ഒരു വിഷുദിനത്തിലാണ് നന്ദന ദുബായിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും റെക്കോഡിംഗിനെത്തിയത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.

മകളുടെ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം ഗായിക ചിത്രങ്ങൾ പങ്കുവയ്ക്കുകയും മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന നൊമ്പരം എത്രത്തോളമാണെന്നു വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. ചിത്രയുടെ പോസ്റ്റിനു പിന്നാലെ ഗായകരായ വിജയ് യേശുദാസ്, ജ്യോത്സ്‌ന, ഗായത്രി അശോകൻ തുടങ്ങിയവർ പ്രതികരണങ്ങളുമായെത്തി.

Advertisement