രഹസ്യമായി വിവാഹം കഴിഞ്ഞോ, വിഷു ദിനത്തിൽ പുറത്തുവിട്ട ഫോട്ടോകൾ കണ്ട് മൃദുലയ്ക്കും യുവകൃഷ്ണയ്ക്കും ആശംസകളുമായി ആരാധകർ

43

സൂപ്പർഹിറ്റ് സീരിയലുകളിലെ വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. എന്നാൽ ഇവർ രണ്ടുപേരും ഇതുവരെ ഒന്നിച്ച് ഒരു സീരിയലിൽ എത്തിയിട്ടില്ല. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

പ്രമുഖ സിരീയൽ നടി രേഖാ രതീഷ് ആണ് ഇവരുടെ ഒന്നിക്കലിന് കാരണക്കാരിയായി മാറിയത്. രണ്ടുപേരുടെയും വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയം. നടി രേഖ രതീഷ് ഇത് അറിഞ്ഞപ്പോൾ ഇവർ ആയിരുന്നു ആദ്യമായി ഇരുവരോടും എന്തുകൊണ്ട് നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചു കൂടാ എന്ന് ചോദിച്ചത്. പിന്നീട് ആയിരുന്നു മൃദുലയും യുവ കൃഷ്ണയും ഇതിനെക്കുറിച്ച് സീരിയസ് ആയി ആലോചിക്കുന്നത്. അങ്ങനെ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹനിശ്ചയം വരെ എത്തുകയും ചെയ്തു.

Advertisement

സീകേരളയിലെ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ഞിൽ വിരഞ്ഞ പൂവ് എന്ന മഴവിൽ മനോരമയിലെ പരമ്പരയിലാണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്. അതേ സമയം ഇവർ ജീവിതത്തിൽ ഒരുമിക്കാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ ആരാധകർ വലിയ സന്തോഷത്തിലാണ്. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം മലയാളികൾ വലിയ ആഘോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹം സ്വകാര്യമായി കഴിഞ്ഞിരിക്കുന്നു ഇവരുടെ ആരാധകർ പറയുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇതിന് കാരണം. ഫോട്ടോയിൽ സിന്ദൂരം തൊട്ടു കൊണ്ടാണ് മൃദുല പ്രത്യക്ഷപ്പെട്ടത്.

ഇതിനു ശേഷമായിരുന്നു മൃദുല വിവാഹിതയായി എന്ന വാർത്ത പരന്നത്. ഇവരുടെ ചിത്രങ്ങൾ കണ്ട ആരാധകർ തന്നെ ഊഹിച്ച് ഉണ്ടാക്കിയതാണ് ഈ വിവാഹ വാർത്ത എന്നാണറിയുന്നത്. എന്തായാലും വാർത്ത പ്രചരിച്ച ഉടൻ തന്നെ താരങ്ങൾക്ക് ആശംസകളുമായി മലയാളി പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തു.

വിഷു ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും സ്വകാര്യമായി വിവാഹം നടത്തിയിരിക്കുന്നു എന്ന സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. യുവ കൃഷ്ണക്കൊപ്പം കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു കൊണ്ടായിരുന്നു മൃദുല നിന്നിരുന്നത്.

എന്നാൽ ഇത് ഏതോ സീരിയൽ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സീരിയൽ കഥാപാത്രമായിട്ടാണ് മൃദുല അവിടെ നിൽക്കുന്നത് എന്നും പറയപ്പെടുന്നു. ഇരുവരും അവരുടെ വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Advertisement