സെറ്റ് മുണ്ട് ഉടുത്ത് അതീവ സുന്ദരിയായി മീനാക്ഷി, താര പുത്രിയുടെ വിഷു ചിത്രം ഏറ്റെടുത്ത് ആരാധകർ

52

പലപ്പോഴും ഒരു സിനിമയിൽ പോലും അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികൾ ആകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ജനപ്രിയ നായകൻ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്.

സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. എങ്കിലും നിരവധിപേരാണ് താര പുത്രിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ വിഷു ദിനത്തിൽ മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

Advertisement

സെറ്റ് മുണ്ട് ഉടുത്ത് അതിസുന്ദരിയായി മീനാക്ഷിയെ കാണാം. സുഹൃത്തായ അഞ്ജലിയാണ് ചിത്രം പകർത്തിയതെന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്. സനൂഷ, നമിത പ്രമോദ്, ഐമ തുടങ്ങി നിരവധി താരങ്ങളും താര പുത്രിയുടെ ചിത്രത്തിനു കമന്റുമായി എത്തി. സുന്ദരിയായിട്ടുണ്ടെന്ന സനൂഷയുടെ കമന്റിന് നന്ദി ചേച്ചി എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി. അടുത്തിടെ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേ സമയം മഞ്ജു വാര്യരുമായുള്ള ബന്ധം ദിലീപ് വേർപെടുത്തിയെങ്കിലും മീനാക്ഷി അച്ഛന്റെ ഒപ്പം പോവുകയായിരുന്നു. പിന്നീട് ദിലാപ് കാവ്യാ മാധവനെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലും ദിലീപിന് ഒരു മകൾ ഉണ്ട്. മഹാലക്ഷ്മി എന്നാണ് ദിലീപ് കാവ്യ ദമ്പതികളുടെ മകളുടെ പേര്.

അടുത്തിടെ മഹാലക്ഷ്മിയെ എടുത്തുകൊണ്ടുള്ള ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രങ്ങൾ വൈറലായിരുന്നു.

Advertisement