അങ്ങനെ പ്രഗ്‌നൻസി ജേണി സ്റ്റാർട്ട് ചെയ്തു, ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്: ഗർഭിണിയാണെന്ന സന്തോഷം പുറത്തുവിട്ട് ഡിംബിൾ റോസ്

69

മലയാളം മിനിസ്‌ക്രീനിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഡിംപിൾ റോസ് എന്ന താരം ഇപ്പോഴും മലയാള മിനി സ്‌ക്രീൻ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് താരത്തിന്റേത്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ ഡിംപിൾ കാറ്റ് വന്നുവിളിച്ചപ്പോൾ തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ചു വയസ്സിലാണ് ഡിംപിൾ ആഭിനയരംഗത്തേക്ക് എത്തുന്നത്. പങ്കജകസ്തൂരിയുടെ പരസ്യത്തിൽ ലെനയുടെ കൂടെയാണ് ഡിംപിൾ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്.

Advertisement

പിന്നീട് കെ കെ രാജീവിന്റെ പൊരുത്തം എന്ന പരമ്പരയിൽ കല്ലുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ് താരത്തിന് മിനിസ്‌ക്രീനിന്റെ ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുന്നുണ്ട് ഡിംപിൾ റോസ്. അടുത്തിടെയായിരുന്നു ഡിംപിൾ ചാനൽ തുടങ്ങിയത്. മേഘ്‌ന വിൻസെന്റിന് പിന്നാലെയായി ഡിംപിളും യൂട്യൂബിൽ സജീവമാവുന്നുവെന്ന വാർത്ത വൈറലായി മാറിയിരുന്നു.

ഡിംപിളിന്റെ ഭർത്താവ് ഒരു ബിസിനസുകാരനാണ്. അദ്ദേഹം എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളാണ് മേഘ്ന വിൻസെന്റും ഡിംപിളും. മേഘ്ന കൂട്ടുകാരിയായ ഡിംപിളിന്റെ സഹോദരന്റെ ആദ്യ ഭാര്യയായിരുന്നു. ഡോൺ രണ്ടാമതും വിവാഹിതനായത് മേഘ്നയിൽ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയാണ്.

ഇപ്പോളിതാ പുതിയ വിശേഷം പങ്കുെവച്ചിരിക്കുകയാണ് താരം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണ്. നാളുകളായി എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരോടുമായി ഇതേക്കുറിച്ച് പറയാനൊരു സമയമുണ്ടല്ലോ, അത് വരെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് ശരിയായ സമയം വന്നത്.

ഇത് അനൗൺസ് ചെയ്യാൻ ഞങ്ങളും പ്രിപ്പയേർഡ് ആവണമായിരുന്നു. അതാണ് ഇത്രയും സമയമെടുത്തത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാതിരുന്നത് അതുകൊണ്ടാണ്. എന്നെ കണ്ടാൽ തന്നെ അറിയാം സന്തോഷവും എകസ്റ്റൈഡാണെന്നും. ആഗ്രഹിച്ച സമയത്ത് തന്നെയാണ് ദൈവം അനുഗ്രഹിച്ചത്.

അങ്ങനെ പ്രഗ്‌നൻസി ജേണി സ്റ്റാർട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. കുറേ മാസങ്ങൾ സേഫായി മുന്നോട്ട് പോവാനുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം. നമ്മുടെ കൈയ്യിലിരിക്കുന്ന കാര്യമാണ്. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വരാൻ പോകുവാണ്. പരസ്പരം കൊടുക്കാനുള്ള ആനിവേഴ്സറി ഗിഫ്റ്റാണ് ദൈവം തന്നിട്ടുള്ളതെന്നാണ് താരം പറയുന്നത്.

നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഡിംപിൾ. എന്നാണ് അഭിനയരംഗത്ത് സജീവമാവുന്നതെന്നാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. മികച്ച അവസരം ലഭിച്ചാൽ തിരിച്ചെത്തുമെന്ന് മുൻപ് ഡിംപിൾ പറഞ്ഞിരുന്നു.

Advertisement