അന്ന് മൃദുലയുടെ വീട്ടിൽ പോയി അച്ഛനെ വിളിച്ച് വാതിലിന്റവിടെ മാറ്റിനിർത്തിയാണ് ഞാനത് പറഞ്ഞത്, വെളിപ്പെടുത്തലുമായി യുവ കൃഷ്ണ

105

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും. അടുത്തിടെയാണ് ഇവരുടെ വിവഹം നിശ്ചയം കഴിഞ്ഞത്. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ വിവാഹമുണ്ടാവുമെന്ന് ഇരുവരും മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഈ മാസങ്ങളിൽ വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് താരങ്ങൾ. ഇതിനിടെ മൃദുലയ്ക്കൊപ്പം വിഷു ആഘോഷിച്ചിരിക്കുയാണ് യുവകൃഷ്ണ. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് വിഷുദിനത്തിൽ പങ്കുവെച്ചത്. മാത്രമല്ല ഭാവി വധുവിനെ കുറിച്ചും വീട്ടിൽ ആദ്യമായി പ്രണയം പറഞ്ഞതിനെ കുറിച്ചുമൊക്കെ വാചാലനായിരിക്കുകയാണ് യുവ ഇപ്പോൾ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് യുവ മനസ് തുറന്നത്.

Advertisements

ആദ്യമായി ഐ ലവ് യൂ എന്ന് പറഞ്ഞത് ഞാനാണ്. രേഖ ചേച്ചിയുടെ ബെർത്ത് ഡേ സെലിബ്രഷൻ നടക്കുകയായിരുന്നു. ആ സമയത്ത് നിനക്ക് മൃദുലയെ ഒന്ന് നോക്കിക്കൂടേ എന്ന് ചേച്ചി ചോദിച്ചിരുന്നു. ഒരു വർഷത്തെ പരിചയം എനിക്ക് മൃദുലയോട് ഉണ്ടായിരുന്നു. അന്നൊക്കെ പരിചയം ഉണ്ടെന്നേയുള്ളു. പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ചു.

രേഖ ചേച്ചി എന്തേലും പറഞ്ഞിരുന്നോന്ന് മൃദുല എന്നോട് ചോദിച്ചു. വീട്ടുകാരെല്ലാം ഓക്കെ പറയുകയാണെങ്കിൽ നോക്കാമെന്ന് പറഞ്ഞു. വീട്ടുകാർ ഓക്കെ അല്ലാത്ത കുറേ പ്രേമങ്ങളൊക്കെ പൊട്ടി പോയിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യം വീട്ടിൽ പറഞ്ഞതെന്ന് യുവ പറയുന്നു. കുടുംബമാണ് പ്രധാനപ്പെട്ടത്. കുടുംബം ഉപേക്ഷിച്ച് പ്രണയത്തിലേക്ക് പോവാനൊന്നും താൽപര്യമില്ല.

ആദ്യമായി മൃദുലയ്ക്ക് വാങ്ങി കൊടുത്തത് ഡയറി മിൽക്ക് ആണ്. അവളെ ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ നോക്കി കൊണ്ടിരിക്കുന്നത്. ഡയറി മിൽക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ നാൾ ഞാൻ കൊടുത്തത് കൊണ്ട് നടന്നിരുന്നു. അടുത്തിടെയാണ് വിശന്നപ്പോൾ അതെടുത്ത് കഴിച്ചത്. അക്കാര്യം എന്നെ വിളിച്ച് പറയുകയും ചെയ്തു.

മൃദുല എനിക്ക് ആദ്യം വാങ്ങി തന്നത് ഒരു ടീഷർട്ടാണ്. ആദ്യം മൃദുലയുടെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഒരു ദിവസം ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയതിന് ശേഷം അവളെ വീട്ടിൽ കൊണ്ടാക്കാൻ പോയതാണ് ഞാൻ. അച്ഛനോടും അമ്മയോടും കാര്യം സൂചിപ്പിച്ചാൽ നല്ലതാണെന്ന് മൃദുല പറഞ്ഞു.

ഇപ്പോഴെ വേണോ എന്ന് ചോദിച്ചപ്പോൾ ഒന്ന് സംസാരിക്കാൻ പറഞ്ഞു. അന്നാണ് ആദ്യമായി വീട്ടിൽ പോവുന്നത്. അവിടെ എല്ലാവരെയും കണ്ടു, സംസാരിച്ചു, കാപ്പിയൊക്കെ കുടിച്ചു. വീട്ടുകാർ എന്ത് വിചാരിക്കുമെന്ന് കരുതി പറയാൻ ഞാൻ മടിച്ചു.

യാത്ര പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി, വാതിലിന്റെ അടുത്ത് എത്തിയപ്പോൾ അച്ഛാ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ മോനെ ഇരിക്കൂ എന്നായി അച്ഛൻ. ഇല്ല പോയിട്ട് തിരക്കുണ്ട്, മൃദുലയെ എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അഭിപ്രായം എന്താണെങ്കിലും എന്നെ ഫോണിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് സൂചിപ്പിച്ച് വേഗം ഇറങ്ങി.

അവർ തമ്മിൽ പരസ്പരം നോക്കി നിൽക്കുന്ന സമയത്താണ് ഞാൻ അവിടെ നിന്ന് കാര്യം പറഞ്ഞ് രക്ഷപ്പെട്ടതെന്നും യുവ പറയുന്നു. അതേ സമയം പൂക്കാലം വരവായി എന്ന സീകേരളയിലെ പരമ്പരയിലാണ് മൃദില വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.

ഇതിലെ സംയുകത എന്ന മൃദുലയുടെ കഥാപാത്രത്തിന് ആരാധകരും ഏറെയാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് യുവ കൃഷ്ണ ഇപ്പോൾ അഭിനയിക്കുന്നത്.

Advertisement