Home Entertainment Celebrities

17 വയസുള്ളൊരു ചെറുപ്പക്കാരൻ ഹഗ് ചെയ്‌തോട്ടെ എന്ന് ചോദിച്ചാൽ വാ മോനെ എന്ന് പറയും: നടി അഹാന പറയുന്നത് കേട്ടോ

15163

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ കുമാർ. പ്രമുഖ സിനിമാ സീരിയൽ നടനും ബിജെപി നേതാവും ആയ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഇതിനോടകം ഒരു പിടി മികച്ച സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന അടി ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

അതേ സമയം തമിഴ് സൂപ്പർതാരം സൂര്യക്ക് ഒപ്പമുള്ള അഹാന കൃഷ്ണയുടെ ഫാൻ ഗേൾ മൊമന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. സൂര്യക്ക് ഒപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെ ആണ് വീഡിയോയിൽ കാണാനാവുന്നത്. ഈ പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുക ആയിരുന്നു.

Advertisements

അതേ സമയം ഈ വീഡിയോയെ കുറിച്ച് ഒരു അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരി ക്കുന്നത്. ഞാൻ കോളജിൽ ജോയിൻ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് 17 വയസ് ആയിരുന്നു. സിങ്കം 2 ക്രൂ പ്രമോഷന് വേണ്ടി കോളജിലേക്ക് വന്നു. വിജയ് ടിവിയുടെ പരിപാടി ആയിരുന്നു.

Also Read
എനിക്ക് ഒരു കുഞ്ഞുണ്ടായാൽ അതിനെ ജാതിയും മതവും ഇല്ലാതെ വളർത്തും: അനു സിത്താര അന്ന് പറഞ്ഞത് കേട്ടോ

നാളെ കോളജിൽ സൂര്യ വരുന്നുണ്ടെന്ന് കേട്ടതും ഞാൻ ആവേശത്തിൽ ആയിരുന്നു. സൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞ സമയത്ത് ചോദ്യം ചോദിക്കാനായി കുറച്ചു പേരോട് പറഞ്ഞിരുന്നു. എന്നെയും അക്കൂട്ടത്തിൽ സെലക്റ്റ് ചെയ്തു. അദ്ദേഹത്തിനൊന്നും നിന്ന് ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പണ്ടേ ഫോട്ടോസ് എടുത്ത് വെയ്ക്കാൻ ഇഷ്ടമായിരുന്നു.

എനിക്കൊരു ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടെന്നും, ഞാനൊരു ഷെയ്ക്ക് ഹാൻഡ് ചോദിച്ചാലോ എന്നും സുഹൃത്തിനോട് ചോദിച്ചു. എന്തിന് ഷെയ്ക്ക് ഹാൻഡ് ഹഗ് ചോദിക്കൂ എന്ന് സുഹൃത്ത് പറഞ്ഞു. എന്തോ ഭാഗ്യത്തിന് എന്നെ സ്റ്റേജിലേക്ക് വിളിച്ചു.

എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ കോൺഫിഡൻസോടെ അതിനെ അപ്രോച്ച് ചെയ്യാറുണ്ട്. ഈ കാലഘട്ടത്തിൽ ആ വീഡിയോ എങ്ങനെയാണ് പൊങ്ങി വന്നതെന്ന് അറിയില്ല. 17 വയസുള്ളൊരു ചെറുപ്പക്കാരൻ ഹഗ് ചെയ്‌തോട്ടെ എന്ന് ചോദിച്ചാൽ വാ മോനെ എന്ന് പറയും. അത് ഞാൻ ചോദിക്കുന്ന സമയത്ത് 17 വയസേയുള്ളൂ.

എന്നേക്കാളും 15 വയസുള്ള, ബ്രദർലി ഫീലുള്ള ആളോടാണ് ഹഗ് ചോദിച്ചത്. ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല. വളരെയധികം സ്‌നേഹത്തോടെ എന്നോടൊരു കുഞ്ഞ് ഹഗ് ചോദിച്ചാൽ ഞാൻ ചേർത്തുപിടിക്കും എന്നും അഹാന പറയുന്നു.

Also Read
ആ സിനിമ മീര ജാസ്മിന് നഷ്ടപ്പെട്ടപെടാൻ കാരണം മറ്റൊരു ആർട്ടിസ്റ്റ്, എന്നാൽ ആളുകൾ മോശക്കാരി ആക്കിയത് മീരയെ: സംഭവിച്ചത് ഇങ്ങനെ

Advertisement