ആദ്യ കാമുകിയെ പിന്നീട് രണ്ട് കുട്ടികളുടെ അമ്മയായി കണ്ടപ്പോൾ വിഷമം തോന്നി: വിനു മോഹൻ അന്ന് വെളിപ്പെടുത്തിയത് കേട്ടോ

1371

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് വിനു മോഹൻ. നായകനായും സഹനടനായും മറ്റും നിരവധി സിനിമകളിലാണ് താരം തിളങ്ങി നിൽക്കുന്നത്. കൊട്ടാരക്കര ശ്രീധരൻ മേനോന്റെ കൊച്ചുമകനും നടി ശോഭ മോഹന്റെ മകൻ കൂടിയാണ് താരം.

കുടുംബ സുഹൃത്തായ സിനിമ താരം വിദ്യയാണ് താരത്തിന്റെ ഭാര്യ. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചതാണ് ഇരുവരുടെയും വിവാഹം. അതേ സമയം മുമ്പ് ഒരിക്കൽ വിനു മോഹൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖ്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Advertisements

Also Read
19 വയസ്സുള്ളപ്പോൾ ആ വിവാഹം കഴിച്ചത് തെറ്റായി പോയി, രണ്ടാമത്തെ ബന്ധവും പിരിഞ്ഞപ്പോൾ തകർന്നു പോയി; ശാന്തി കൃഷ്ണ വെളിപ്പെടുത്തിയത്

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വിനു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് പ്രണയ നൈരാശ്യം ഒന്നുമില്ലായിരുന്നു എന്നാൽ താൻ പ്രണയിച്ച പെണ്കുട്ടി രണ്ട് മക്കളുടെ അമ്മയായി കണ്ടപ്പോൾ വിഷമം തോന്നിയെന്നാണ് താരം നൽകിയ മറുപടി.

ഒരു കാൾ മിസ്സായത് കൊണ്ടാണ് തനിക്ക് അതിനെ വിവാഹം കഴിക്കാൻ പറ്റാഞ്ഞത് എന്നാണ് താരം പറയുന്നത്. ആ പെൺകുട്ടിയോട് പ്രണയം പറയാൻ കഴിഞ്ഞില്ലെന്നും ഡിഗ്രി കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നതെന്നും വിനു മോഹൻ പറയുന്നു. പ്രണയം നഷ്ടമായാൽ ജീവിതമില്ല എന്നൊക്കെ തോന്നും. പ്രണയിക്കുമ്പോൾ ആണേൽ ഭയങ്കര ടെൻഷനുമുണ്ടാകും.

പക്ഷേ ഇതൊക്കെ വെറുതെയാണെന്നും പിന്നീട് ഇതൊക്കെ നല്ല ഓർമകളായി മാറുമെന്നും താരം പറയുന്നു. അഞ്ചാം ക്ലാസ്സിൽ വെച്ച് താൻ ആദ്യമായി ഒരു പെൺ കുട്ടിയെ പ്രണയിച്ചെന്നും എന്നാൽ എട്ടാം ക്ലാസ്സായപ്പോൾ ഇരുവരും വേറെ സ്‌കൂളിലേക്ക് മാറി. ഒരിക്കൽ അവളെ രണ്ട് പിള്ളേർ ശല്യം ചെയ്യുന്ന കാര്യം തനിക്ക് കത്തെഴുതി, ആ പിള്ളേരോട് താൻ ചോദിക്കാൻ പോയെങ്കിലും തനിക്ക് കിട്ടിയ ലെറ്റർ വീട്ടിൽ പിടിക്കുകയും അതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും വിനു മോഹൻ പറയുന്നു.

Also Read
അന്ന് മഞ്ജു വാര്യരിൽ ലോഹിതാദാസിന് വിശ്വാസ കുറവ് ഉണ്ടായിരുന്നു; സല്ലാപം സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിബി മലയിൽ

Advertisement