സൈബർ അറ്റാക്കുകളാണ് ഞാനൊക്കെ ഇത്ര വലിയ നിലയിൽ എത്താൻ കാരണം: സദാചാരക്കാരെ തേച്ചൊട്ടിച്ച് അനാർക്കലി മരയ്ക്കാർ

49

വിനീത് ശ്രീനിവാസൻ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് അനാർക്കലി മരിക്കാർ. പിന്നീട് ഒരുപിടി ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി താരം.

ആസിഫലിയും പാർവ്വതിയും പ്രധാന വേഷത്തിലെത്തിയ ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിച്ചു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനാർക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്.

Advertisements

താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോൾ തനിക്ക് നേരെയുണ്ടായ സൈബർ അറ്റാക്കുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനാർക്കലി.

തന്നെ ഇൻസ്റ്റഗ്രാമിൽ ഇത്രയും വളർത്തിയത് ഇത്തരം കാര്യങ്ങൾ ആണ് അതിനാൽ ഇവർക്ക് നന്ദി പറയണമെന്നും അനാർക്കലി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് റിപ്പോർട്ടർ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഓൺലൈൻ അറ്റാക്കുകളാണ് ഞാനൊക്കെ ഇൻസ്റ്റഗ്രാമിൽ വലിയ നിലയിൽ എത്താൻ കാരണം. അപ്പോൾ അവരോട് നന്ദി പറയണം. പിന്നെ അത്തരം അറ്റാക്കുകൾ എന്നെ മാനസ്സികമായി ബാധിക്കാൻ സമ്മതിക്കാറില്ല.

അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കൽ പോലും സൈബർ അറ്റാക്കുകളിൽ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോൾ പോലും എന്നും അനാർക്കലി മരയാക്കാർ പറഞ്ഞു.

Advertisement