ആദ്യം തീരുമാനിച്ചത് ശോഭന അല്ലെങ്കിൽ ഗൗതമി, ജയറാം പറഞ്ഞു നദിയ മൊയ്തു മതിയെന്ന്, പടം സൂപ്പർഹിറ്റ്

2762

ഒരുകാലത്ത് മലയാളത്തിലെ രണ്ടാംനിര നായകൻമാരെ വെച്ച് സൂപ്പർഹിറ്റുകൾ ഒരുക്കുന്ന സംവിധായകനായിരുന്നു കെകെ ഹരിദാസ്. ചെറിയ ബജറ്റിൽ നിരവധി വമ്പൻ ഹിറ്റുകൾ ആയിരുന്നു 90 കളിൽ കെകെ ഹരിദാസ് ഒരുക്കിയിരുന്നത്.

1994 ൽ രഘുനാഥ് പലേരി തിരക്കഥ രചിച്ച് കെകെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വധു ഡോക്ടറാണ്. ജയറാം, നദിയ മൊയ്തു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീര വിജയം നേടിയിരുന്നു.

Advertisements

Also Read
എപ്പോഴും ഇങ്ങനെ ചിരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച ആരാധികയ്ക്ക് ശോഭന കൊടുത്ത മറുപടി കേട്ടോ

സംവിധായകനുള്ള കെകെ ഹരിദാസിന്റെ ആദ്യ ചിത്രമായിരുന്ന വധു ഡോക്ടറാണ് ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയായിരുന്നു. ഈ ചിത്രത്തിലേക്ക് നായികയായി നദിയ മൊയ്തു എത്തുന്നതിനു മുൻപേ തെന്നിന്ത്യയിലെ തന്നെ മറ്റു പ്രധാനനടിമാരെ അഭിനയിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു.

ശോഭന ആയിരുന്നു ആദ്യത്തെ ഓപ്ഷൻ. പക്ഷേ ഡേറ്റിന്റെ പ്രശ്‌നം മൂലം ഈ ചിത്രത്തിലെ നായിക വേഷം ചെയ്യാൻ ശോഭനയ്ക്ക് സാധിച്ചില്ല. പിന്നീട് അടുത്ത ഓപ്ഷൻ ഗൗതമിയായിരുന്നു. ഗൗതമിയ്ക്കും അസൗകര്യം വന്നതിനാൽ ഒടുവിൽ മറ്റൊരു നായികയെ പെട്ടെന്ന് കണ്ടെത്താൻ കഴിയാതെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായി.

Also Read
ജയറാമിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആ ഒരു വാക്ക് താൻ പറയില്ലെന്ന് തിലകൻ വാശിപിടിച്ചു, സംവിധായകനുമായി പൊരിഞ്ഞ തർക്കവുമായി, പിന്നെ സംഭവിച്ചത്

ഒടുവിൽ നദിയ മൊയ്തു എന്ന നടി ചെയ്താൽ നന്നായിരിക്കുമെന്ന് ജയറാം അഭിപ്രായം പറഞ്ഞതോടെ ചിത്രത്തിൽ നദിയ മൊയ്തുവിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. തൻറെ വിവാഹത്തിന് തൊട്ടു മുൻപ് നദിയ മൊയ്തു ചെയ്ത കൂടിയായിരുന്നു വധു ഡോക്ടറാണ്.

അമ്മുക്കുട്ടി എന്ന മൃഗ ഡോക്ടറായി വേഷമിട്ട നദിയ മൊയ്തുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, ശ്രീനിവാസൻ, കെപിഎസി ലളിത, മാള അരവിന്ദൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.

Also Read
മാമ്മോദീസയ്ക്ക് പിന്നാലെ നിലായുടെ ചോറൂണും നടത്തി പേളിയും ശ്രീനിഷും, നിങ്ങൾ എല്ലാവർക്കും മാതൃകയാണ് നിങ്ങളോട് ബഹുമാനം തോന്നുവെന്ന് ആരാധകർ

Advertisement