മാമ്മോദീസയ്ക്ക് പിന്നാലെ നിലായുടെ ചോറൂണും നടത്തി പേളിയും ശ്രീനിഷും, നിങ്ങൾ എല്ലാവർക്കും മാതൃകയാണ് നിങ്ങളോട് ബഹുമാനം തോന്നുവെന്ന് ആരാധകർ

183

അവതാരകയും നടിയും ആയി എത്തി മലയാളികൽക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. സീരിയൽ നടനും മോഡലൂമായ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു.

ബിഗ്‌ബോസ് മലയാളം പതിപ്പിൽ മൽസരാർത്ഥികളായി എത്തിയരുന്ന ഇരുവരും ബിഗ്‌ബോസ് ഹൗസിൽ വെച്ചാണ് പ്രണയം തുടങ്ങിയത്. പിന്നീടത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

Advertisements

അടുത്തിടെയാണ് ഇവർക്ക് ഒരു മകൾ പിറന്നത്. നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയിരിക്കുന്ന പേര്. പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇപ്പോൾ മകൾ നിലായും ചേർന്ന് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത് പെട്ടെന്നാണ്. ബിഗ് ബോസിൽ നിന്നും കണ്ട് ഇഷ്ടപ്പെട്ട വിവാഹിതരായ ഇരുവരും അടുത്തിടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു.

പ്രേക്ഷകർ പോലുമറിയാതെ കൈമാറിയ ചില കാര്യങ്ങളെ കുറിച്ചും ക്യാമറയ്ക്ക് മുന്നിലെ പ്രണയവുമാണ് താരങ്ങൾ പറഞ്ഞത്. തൊട്ട് പിന്നാലെ മോളുടെ മാമ്മോദീസയും നടത്തി. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി നില മോളുടെ ചോറൂണ് നടത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങൾ കൂടി പുറത്ത് വന്നതോടെ പേളി ശ്രീനിഷ് ദമ്പതിമാർക്കും അവരുടെ കുടുംബത്തിനും ആശംസകൾ അറിയിച്ച് ആരാധകരും വന്നു.

Also Read
ഓണസദ്യ വിളമ്പിയും ബാലയെ ഊട്ടിയും ബാലയുടെ രണ്ടാം ഭാര്യ, മകൾ പാപ്പുവിനും തന്റെ കുടുംബത്തിനും ഒപ്പം അടിച്ച് പൊളിച്ച് അമൃതയും: താരങ്ങളുടെ ഓണാഘോഷ വീഡിയോകൾ വൈറൽ

മാതൃകാപരമായ ജീവിതമാണ് ഇരുവരുടേതെന്നുമാണ് ആരാധകർക്ക് പറയാനുള്ളത്. അതേ സമയം പേളി മാണി ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. അന്ന് മുതൽ പേളി പ്രസവിക്കുന്നതും കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവിൽ മാർച്ച് ഇരുപതിനാണ് പേളിയ്ക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്.

മകൾക്ക് നില എന്ന് പേരിട്ടതും പ്രസവസമ.ത്തെ വീഡിയോയടക്കം പേളി പുറത്ത് വിട്ടു. ഓരോ സമയത്തും താൻ അനുഭവിക്കുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും വീഡിയോകളിലൂടെ പേളി തുറന്ന് പറഞ്ഞിരുന്നു. ഒപ്പം പിന്തുണയുമായി ശ്രീനിഷും ഉണ്ട്. പേളിയെയും ശ്രീനിയെയും പോലെ തന്നെ മകൾ നിലായ്ക്കും ഇപ്പോൾ ധാരാളം ഫാൻസുണ്ട്.

കുഞ്ഞ് ജനിച്ചത് മുതൽ വിശേഷങ്ങൾ അന്വേഷച്ചിരിക്കുകയാണ് ഓരോരുത്തരും. കഴിഞ്ഞ ദിവസം പേളിയുടെ വീട്ടിൽ നിന്നുമായി നിലായുടെ മാമ്മോദീസ നടത്തിയിരുന്നു. ശ്രീനിഷിന്റെ അച്ഛനും അമ്മയും പേളിയുടെ കുടുബവുമെല്ലാം ഒരുമിച്ചെത്തിയാണ് മാമ്മോദീസ ചടങ്ങുകൾ നടത്തിയത്. ഇതോടെ താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവും വന്നിരുന്നു.

എന്ത് കൊണ്ടാണ് കുഞ്ഞിനെ മാമ്മോദീസ മുക്കിയതെന്നും അച്ഛന്റെ രീതിയ്ക്ക് വളർത്തുന്നില്ലേന്ന് ചോദിച്ചവരുമുണ്ട്.
എന്നാൽ തൊട്ടടുത്ത ദിവസം കുഞ്ഞിന് ചോറൂണ് നടത്തിയിരിക്കുകയാണ്. ശ്രീനിഷിന്റെ കുടുംബത്തിൽ നിന്നും മുത്തച്ഛിയടക്കമുള്ള സാന്നിധ്യത്തിലായിരുന്നു നിലയ്ക്ക് ആദ്യമായി ചോറ് കൊടുത്തത്. എല്ലാവരും ആഘോഷത്തിൽ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളും പേളി തന്നെ പുറത്ത് വിട്ടു.

Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

ഇതോടെയാണ് താരകുടുംബത്തിന് നന്മകൾ നേർന്ന് കൊണ്ട് ആരാധകരെത്തിയത്. എന്നും പേളി വിശേഷങ്ങളുമായി എത്തുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. നിലാ മോളെ കണ്ടാൽ ശ്രീനിയുടെ അമ്മയുടെ ഛായ ആണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. കുഞ്ഞ് നിലായ്ക്കും മാതാപിതാക്കൾക്കും ആശംസകൾ നേർന്നാണ് ആരാധകരെത്തുന്നത്. പേളിഷ് ആർമി എന്ന പേരിലുള്ള ആർമി പേജുകളിലൂടെ ഈ ചിത്രങ്ങളെല്ലാം തരംഗമായിരുന്നു.

Advertisement