ഓണസദ്യ വിളമ്പിയും ബാലയെ ഊട്ടിയും ബാലയുടെ രണ്ടാം ഭാര്യ, മകൾ പാപ്പുവിനും തന്റെ കുടുംബത്തിനും ഒപ്പം അടിച്ച് പൊളിച്ച് അമൃതയും: താരങ്ങളുടെ ഓണാഘോഷ വീഡിയോകൾ വൈറൽ

1383

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നിട് മലയാളകളുടെ ഇഷ്ട പിന്നണി ഗായികയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുത്ത ശേഷമാണ് അമൃത വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

ഐഡിയ സ്റ്റാർ സിംഗറിലെ വിജയി ആകാൻ സാധിച്ചില്ലെങ്കിലും അമൃതയുടെ ശബ്ദം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. അമൃതയ്‌ക്കൊപ്പം സഹോദരി അഭിരാമിയും സ്റ്റേജ് ഷോകളിൽ സജീവമാണ്. തമിഴനായ മലയാള നടൻ ബാലയെ ആയിരുന്നു അമൃത വിവാഹം കഴിച്ചിരുന്നത്. 2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം.

Advertisements

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാലയെ വിവാഹം ചെയ്തതോടെ ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്.

Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. ഇപ്പോൾ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേർപെടുത്തിയിരിക്കുകയാണ്.

ഇവരുടെ ഏക മകൾ അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. പാട്ടുകളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചാണ് അമൃത എത്താറുള്ളത്.

തന്നെ വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിലാണ് അമൃത മറുപടി നൽകാറുള്ളത്. ഓണാശംസ പങ്കിട്ടുള്ള പോസ്റ്റുകൾക്ക് കീഴിലും ചർച്ചയായത് മുൻഭർത്താവിന്റെ കാര്യമായിരുന്നു. നാളെ നമ്മുടെ പൊന്നോണം, തിരുവോണം.. തിരുവോണം വരവേൽക്കാനായി ഞാനും കാത്തിരിക്കുകയാ.

എല്ലാവർക്കും ഇത്തിരി നേരത്തെ തിരുവോണ ദിന ആശംസകൾ. ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ എന്നായിരുന്നു അമൃത ആദ്യം കുറിച്ചത്. ഓണം വന്നേ, തിരുവോണം വന്നേ. എല്ലാവർക്കും എന്റെ തിരുവോണാശംസകൾ എന്നായിരുന്നു പിന്നീട് അമൃത കുറിച്ചത്. സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്തിരുന്നു.

Also Read
മമ്മൂക്ക പറഞ്ഞ രാഷ്ട്രീയമാണ് എന്റേതും, എനിക്ക് ഒരിക്കലും ജാഡ വരില്ല: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്

അമൃതയുടെ പോസ്റ്റിന് താഴെ ബാലയെക്കുറിച്ചുള്ള കമന്റുമുണ്ടായിരുന്നു. അമൃത, നിങ്ങളാണ് ശരി എന്ന് ബോധം ഉള്ളവർ മനസ്സിലാക്കും. ഇനി ധൈര്യമായി മുന്നോട്ട് പോവുകയെന്നുമായിരുന്നു കമന്റ്. ബാലയെക്കുറിച്ച് മോശം കമന്റിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചോദ്യങ്ങളുമായി ചിലരെത്തിയത്. തനിക്ക് ബാലയിൽ നിന്നും അനുഭവങ്ങൾ ഉണ്ടായോ, അവരുടെ പേർസണൽ കാര്യങ്ങൾ എന്നായിരുന്നു ഒരാളുടെ ചോദ്യം.

നല്ല തമാശ ഇങ്ങനെ ഒരു കമന്റിന്റെ ആവശ്യം എന്താ, അമൃത പറഞ്ഞോ വിഷമം ആണെന്ന് ശ്ശെടാ എന്നായിരുന്നു വേറൊരാളുടെ കമന്റ്. സ്‌നേഹത്തോടെ അമൃതയ്ക്കും കുടുംബത്തിനും തിരിച്ച് ആശംസകൾ അറിയിച്ചവരുമുണ്ടായിരുന്നു. അമൃതയുടെ മുൻഭർത്താവായിരുന്ന ബാല വീണ്ടും വിവാഹിതനാവാൻ പോവുകയാണെന്നുള്ള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്.

Also Read
മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ബാബുരാജ്, അമ്മ വാണിയുടെ അതേ രൂപം തന്നെയാണെന്ന് ആരാധകർ, സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യം

സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ടുകൾ വൈറലായി മാറിയതോടെയാണ് ബാലയും ഇതേക്കുറിച്ച് പ്രതികരിച്ചത്. സെപ്റ്റംബർ 5നാണ് വിവാഹമെന്നായിരുന്നു നടൻ പറഞ്ഞത്. വധുുവിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്. എന്നാൽ ബാലയുടെ വിവാഹത്തോട് ഇതുവരെ അമൃത പ്രതികരിച്ചിട്ടില്ല.

അതേ സമയം തന്റെ രണ്ടാം ഭാര്യയ്ക്കും വീട്ടുകാർക്കും ഒപ്പം ഓണസദ്യ കഴിക്കുന്നതിന്റെയും ഓണം അടിച്ചു പൊളിക്കുന്നതിന്റെയും വീഡിയോകൾ ബാല തന്റെ ഫോസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ബാലയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

അമൃതയും മകൾക്കും തന്റെ മാതാപിതാക്കൾക്കും ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സദ്യ കഴിക്കുന്നതിന്റെ വീഡിയോയും അമൃത പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement