Home Entertainment

മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ബാബുരാജ്, അമ്മ വാണിയുടെ അതേ രൂപം തന്നെയാണെന്ന് ആരാധകർ, സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യം

963

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ ഹിറോയിൻ ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളിൽ കരുത്തുറ്റ, തന്റേടിയായ നായിക കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി. മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച വാണി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

മംഗല്യ ചാർത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു വാണി വിശ്വനാഥിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടിരുന്നു. സിനമയിൽ തിളങ്ങി നിൽക്കുമ്പോൾ അന്ന് വില്ലൻ വേഷങ്ങളും ചെറിയ വേഷങ്ങളും ചെയ്ത് നിന്നിരുന്ന ബാബുരാജിനെ താരം വിവാഹം കഴിക്കുകയായിരുന്നു.

Advertisements

വിവാങ ശേഷം സിനിമ വിട്ട നടി ഇപ്പോൾ കുടുംബവുമായി തിരക്കിലാണ്. ബാബുരാജും വാണി വിശ്വനാഥും പ്രണയിച്ച് വിവാഹിതർ ആയവരാണ്.വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ബാബുരാജും ആ സമയം നായിക ആയി തിളങ്ങി നിന്ന വാണി വിശ്വനാഥും തമ്മിലുള്ള പ്രണയ ബന്ധം ആരാധകരെ പോലും ഞെട്ടിച്ചിരുന്നു.

Also Read
അന്ന് വിനയൻ അങ്ങനെ ചെയ്തതോടെ കലാഭവൻ മണി തകർന്നുപോയി, മണിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു: വെളിപ്പെടുത്തലുമായി വിഎം വിനു

അതേ സമയം വിവാഹ ശേഷം ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട വാണി വിശ്വനാഥ് ടിവി സീരിയലുകളിലും തിളങ്ങിയിരുന്നു. അതേ സമയം വാണി സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും വാണിയുടെ ഭർത്താവും നടനുമായ ബാബുരാജ് തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ ബാബുരാജ് പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മക്കളുടെ ചിത്രങ്ങൾ അങ്ങനെ നടൻ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നില്ല.

അതിനാൽ തന്നെ പുതിയ ചിത്രത്തെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അമ്മയുടെ അതേ രൂപം തന്നെയാണ് മകൾക്കെന്നാണ് പലരുടെയും അഭിപ്രായം. മകൾ സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യവുമായി എത്തുന്നവരുണ്ട്. ഇതിനോടകം തന്നെ ചിത്രം വൈറലായിക്കഴിഞ്ഞു.

Also Read
അഭിമന്യുവിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഉടുതുണി ഇല്ലാതെ അഭിനയിച്ചു കിട്ടുന്ന പൈസ ഈ കുടുംബത്തിന് വേണ്ടെന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു: വെളിപ്പെടുത്തലുമായി ഷർമ്മിളി

Advertisement