ഉടുതുണി ഇല്ലാതെ അഭിനയിച്ചു കിട്ടുന്ന പൈസ ഈ കുടുംബത്തിന് വേണ്ടെന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു: അഭിമന്യുവിൽ അഭിനയിച്ചതിനെ കുറിച്ച് ഷർമ്മിളി

9678

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഐറ്റം നമ്പറുകളും ചൂടൻ വേഷങ്ങളും അവതരിപ്പിച്ച് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശർമ്മിളി. നിരവധി സിനിമകളിൽ നൃത്തരംഗത്തും മറ്റു വേഷങ്ങളിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയണ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ അഭിമന്യു എന്ന സൂപ്പർഹിറ്റ് സിനിമയിലെ രാമായണക്കാറ്റെ എന്ന തകർപ്പൻ ഗാനരംഗത്തിൽ കൂടിയായിരുന്നു ശർമ്മിളി മലയാള സിനിമയിലേക്ക് എത്തിയത്. ഈ ഒരൊറ്റ ഗാനരംഗത്തിലൂടെ തന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി മാറി ശർമ്മിളി.

Advertisements

Also Read
7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ

അക്കാലത്ത് ശർമ്മിളിയെ അറിയാത്ത മലയാളി പ്രേക്ഷകർ കുറവായിരിക്കും അത്രത്തോളം ആരാധകവൃന്ദം താരത്തിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ അഭിമന്യു എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയതിനെ കുറിച്ച് ശർമ്മിളി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരുയൂട്യൂബ് ചാനലിന് നലകിയ അഭിമുഖത്തിലാണ് ശർമ്മിളിയുടെ വെളിപ്പെടുത്തൽ.

ശർമ്മിളിയുടെ വാക്കുകൾ ഇങ്ങനെ:

ബോംബെയിൽ ഷൂട്ടിംഗ് നടക്കുന്നത് എന്നുള്ളതു കൊണ്ട് ബോംബെയിലേക്ക് വരാൻ കഴിയുമല്ലോ എന്ന് വിചാരിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത്. ഡാൻസ് മാസ്റ്റർ കുമാർ ആണ് തന്റെ ബാപ്പയോട് മോഹൻലാലിന് ഒപ്പം നൃത്തം ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ വേണമെന്ന് വിളിച്ച് പറഞ്ഞത്. ആ ക്ഷണമാണ് സിനിമയിലെത്തിച്ചത്.

Also Read
നിന്നെ കണ്ട ശേഷമാണ് മിത്രങ്ങളിൽ വിശ്വസിച്ച് തുടങ്ങിയത്; ഉറ്റ സുഹൃത്തിന് ഒപ്പം മീനാക്ഷി ദിലീപ്, ചിത്രങ്ങൾ വൈറൽ

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വാപ്പാക്ക് സമ്മതം ഇല്ലായിരുന്നു. ഉടുതുണി ഇല്ലാതെ അഭിനയിച്ച പൈസ ഈ കുടുംബത്തിന് വേണ്ട എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. അതോടെ ബാപ്പയുടെ കർശന സ്വരം ഒരൽപം കൂടി കടുപ്പം ആയി. പക്ഷേ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞ് ബോംബെ കാണാമല്ലോ എന്ന വ്യാജേനയാണ് ബാപ്പയെ സമ്മതിപ്പിച്ചത്.

ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോൾ തന്നെ സംവിധായകൻ പ്രിയദർശന് ഇഷ്ടപ്പെടുകയും സീനിന് യോജിക്കുന്നത് തന്നെയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് രാമായണ കാറ്റേ എന്ന ഗാന രംഗത്ത് അഭിനയിക്കുന്നത്.

അവിടെ വെച്ചാണ് മോഹൻലാൽ സാറിനെ ആദ്യമായി കാണുന്നത് അത് വലിയ സന്തോഷവും ആകാംഷയും ഉള്ള ഒരു അനുഭവമായിരുന്നു എന്നും ശർമ്മിളി പറയുന്നു. ഗ്ലാമർ വേഷങ്ങളിൽ എത്തിയ സമയത്ത് തന്നെ താരം ഐറ്റം ഡാൻസുകളും സിനിമയിൽ ചെയ്തിരുന്നു.

Also Read
നിവൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു, ഒഫിഷ്യലായി പ്രഖ്യാപിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സ്, ആവേശത്തിൽ ആരാധകർ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രം അന്നത്തെ സൂപ്പർ ഹിറ്റായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നല്ല അഭിപ്രായങ്ങളും ഈ സിനിമക്ക് ലഭിക്കുകയും ചെയ്തിരുന്നു. അഭിമന്യുവിൽ മോഹൻലാലിനൊപ്പം ശങ്കർ, ഗീത, ജഗദീഷ് എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്.

Advertisement