നിവൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു, ഒഫിഷ്യലായി പ്രഖ്യാപിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സ്, ആവേശത്തിൽ ആരാധകർ

67

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി ഹിറ്റ് മേക്കർ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി പോലീസ് സബ് ഇൻസ്‌പെക്ടർ ആയി തകർത്ത് അഭിനയിച്ച സിനിമ മികച്ച വിജയം ആയിരുന്നു നേടിയെടുത്തത്.

ഈ ചിത്രത്തിന്റെ നിർമ്മാതാവും നിവിൻ തന്നെ ആയിരുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിവിൻ പോളി ഈ ചിത്രം നിർമ്മിച്ചത്. സിനിമയുലെ രചന നിർവ്വഹിച്ചത് സംവിധായകൻ ആയ എബ്രിഡ് ഷൈൻ തന്നെയാണ്. വളരെ റിയലിസ്റ്റിക്കായി ഒരു പോലീസ് കഥ പറഞ്ഞു കയ്യടി നേടിയെടുത്ത ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

Advertisements

Also Read
ഒരാളെയും ആശ്രയിച്ച് ജീവിക്കാൻ താൽപര്യമില്ല, ഈ 86ാം വയസിലും മക്കൾക്കൊപ്പം നിൽക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സുബ്ബലക്ഷ്മി

നിവിൻ പോളിയെ കൂടാതെ അനു ഇമ്മാനുവൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

നിവിൻ പോളിയുടെ നിർമ്മാണ ബാനറായ പോളി ജൂനിയർ പിക്‌ചേഴ്‌സ് ആണ് ഒഫീഷ്യൽ ആയി തന്നെ ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്. മഹാവീര്യർ എന്ന തങ്ങളുടെ പുതിയ ചിത്രം ജൂലൈ 21 നു റിലീസ് ആവുന്ന വിവരം പങ്കു വെച്ച് കൊണ്ട് പുറത്തു വിട്ട കുറിപ്പിലാണ് തങ്ങൾ നിർമ്മിക്കാൻ പോകുന്ന അടുത്ത ചിത്രങ്ങളുടെ ലിസ്റ്റും അവർ ചേർത്തത്.

താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റസ്, ആക്ഷൻ ഹീറോ ബിജു 2 എന്നിവയാണ് തങ്ങളുടെ അടുത്ത നിർമ്മാണ സംരംഭങ്ങൾ എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അതേ സമയം ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ നിവിൻ പോളി ടീമൊന്നിച്ച മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്.

Also Read
ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും താൻ പൃഥ്വിരാജിനോട് മിണ്ടാറില്ലെന്ന് സ്വാസിക, കാരണവും വെളിപ്പെടുത്തി നടി

പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചത്. ആസിഫ് അലിയും നായക വേഷം ചെയ്യുന്ന ഈ ചിത്രം ഫാന്റസി, കോമഡി, ടൈം ട്രാവൽ എന്നിവയെല്ലാം ഇടകലർത്തി ആണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുള്ള ഈ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം വൈറലായി മാറിയിരുന്നു.

Advertisement