Home Entertainment Celebrities

ഒരാളെയും ആശ്രയിച്ച് ജീവിക്കാൻ താൽപര്യമില്ല, ഈ 86ാം വയസിലും മക്കൾക്കൊപ്പം നിൽക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സുബ്ബലക്ഷ്മി

737

മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടിയും നർത്തകിയുമായ താരകല്യാണിന്റെയും സൗഭാഗ്യ വെങ്കിടേഷിന്റേയും കുടുംബം. നടി സുബ്ബലക്ഷ്മി അമ്മയുടെ ചെറുമകൾ കൂടിയായ സൗഭാഗ്യ താര കുടുംബത്തിൽ ആണ് ജനിച്ച് വളർന്നത് എങ്കിലും സ്വന്തം നിലയിലാണ് താരം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്.

ടിക് ടോക്ക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയ വഴിയാണ് സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്ക പെടുന്നത്. സൗഭാഗ്യയെ പോലെ ഭർത്താവ് അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നടനും നർത്തകനും താരാ കല്യാണിന്റെ ശിഷ്യനും കൂടിയായ അർജുൻ മിനി സ്‌ക്രീനിലും സജീവമാണ്.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സൗഭാഗ്യയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തങ്ങളുടെ കുടുംബ ത്തിന്റെ സന്തോഷവും വിശേഷവുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയെ പോലെ തന്നെ മകൾ സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കുഞ്ഞിനോടൊപ്പമാണ് താരം അധികവും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുള്ളത്.

Also Read; വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

ഇപ്പോഴിതാ അമ്മൂമ്മ സുബ്ബലക്ഷ്മിയുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മൂമ്മയുടെ വിശേഷം പറഞ്ഞത്. ഒപ്പം സുബ്ബലക്ഷ്മിയുടെ വീടും വീടിനുള്ളിലെ കാഴ്ചകളും സൗഭാഗ്യ ആരാധകർക്ക് കാണിച്ച് തരുന്നുണ്ട്. മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും മറി ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിക്കുന്നത്.

വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ വീഡിയോയിൽ പറയുന്നുണ്ട്. അമ്മൂമ്മ തനിച്ച് താമസിക്കാൻ ഉളള കാരണം വെളിപ്പെടുത്തി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം സൗഭാഗ്യയയും പിന്നീട് അമ്മൂമ്മയും കാരണം പറയുന്നുണ്ട്. സ്വകാര്യതയ്ക്ക് വേണ്ടിയാണ് അമ്മൂമ്മ മാറി താമസിക്കുന്നത്. കൂടാതെ സ്വതന്ത്രയായി നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ് വളരെ ധൈര്യവതിയുമാണ്.

എല്ലാവരും സ്വന്തമായി കാര്യങ്ങൾ ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ്. കൂടാതെ ഒരാളെ ആശ്രയിച്ച് ജീവിക്കാനും താൽപര്യമില്ലെന്ന് മുത്തശ്ശിയെ കുറിച്ച് ആമുഖമായി സൗഭാഗ്യ പറഞ്ഞു. പിന്നീട് സുബ്ബലക്ഷ്മി അമ്മയാണ് മാറി താമസിക്കാനുളള കാരണം വെളിപ്പെടുത്തിയത്. കൊച്ചുമകൾ പറഞ്ഞത് തന്നെയാണ് കാര്യമെന്ന് പറഞ്ഞു കൊണ്ടാണ് അമ്മൂമ്മയും സംസാരിച്ച് തുടങ്ങിയത്.

ഒറ്റയ്ക്ക് താമസിച്ചാൽ കൂടുതൽ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവർക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തം ആയ കാഴ്ചപ്പാടാണ്. പലരീതിയിൽ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ പ്രായമായി എന്ന് കരുതി ഞാൻ ചെയ്തു കൊണ്ട് ഇരിക്കുന്നത് ഒന്നും വിടാൻ കഴിയില്ലെന്നും സുബ്ബലക്ഷ്മി പറഞ്ഞു.

Also Read; ‘അച്ഛാ അമ്മ നമ്മളെ കൊ ല്ലു മോ’ എന്ന് മകൻ ചോദിച്ചു; അന്നാകെ ടെൻഷനും പേടിയും ആയിരുന്നു; ബിജു മേനോനോട് പൊട്ടിത്തെറിച്ചതിനെ കുറിച്ച് സംയുക്ത

എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവർക്കോ എന്റെ ഇഷ്ടം മക്കൾക്കോ അംഗീകരിക്കാൻ കഴിയില്ല. അതുപോലെ അവർക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ അവർക്കൊരു ഭാരമാവും. എന്നാൽ ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനെയല്ലല്ലോ. ഇപ്പോൾ ഞാൻ ആക്ടീവാണ്. അങ്ങനൊയൊരു അവസ്ഥ വരുമ്പോൾ മക്കളുടെ അടുത്തേയ്ക്ക് പോകും.

എന്നാൽ തനിക്ക് അങ്ങനെയൊരു അവസ്ഥ വരില്ലെന്ന് സുബ്ബലക്ഷ്മി അമ്മ ഉറപ്പിച്ചു പറയുന്നു. കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാൻ ജീവിക്കുന്നത്. അത് മാറ്റാൻ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാൽ ചൂട് ദോശ മാത്രമേ കഴിക്കുക ഉള്ളൂ. അത് നിർബന്ധമായി വേണം. അതുപോലെ ഉളള സാമ്പറും ചാട്നിയുമൊക്കെ നല്ല വൃത്തിയ്ക്കും രുചിക്കും വേണമെന്ന് സുബ്ബലക്ഷ്മി വെളിപ്പെടുത്തുന്നു.അമ്മൂമ്മയുടെ ചില രീതികൾ തങ്ങൾ എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും സൗഭാഗ്യയും കൂട്ടിച്ചേർത്തു.

Advertisement