ബീസ്റ്റ് റിയൽ ലൈഫിൽ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ്, ബീസ്റ്റിനെക്കാളും ഞാൻ പ്രതീക്ഷ വെച്ചിരുന്നത് മറ്റൊരു സിനിമയ്ക്കാണ്: തുറന്നു പറഞ്ഞ് അപർണ ദാസ്

75

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ യുവ നടിയാണ് അപർണ ദാസ്. മലയാളത്തിന് പുറമേ തമിഴിലും അപർണ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അപർണ ദാസ് ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഷറഫുദ്ദീൻ, നൈല ഉഷ എന്നിവർക്ക് ഒപ്പം അപർണ ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന മലയാള ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 24ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Advertisements

ബീസ്റ്റ് പോലുള്ള വലിയ കാൻവാസിലുള്ള സിനിമയിൽ നിന്നും പ്രിയൻ ഓട്ടത്തിലാണ് പോലുള്ള താര തമ്യേന ചെറിയ കാൻവാസിൽ ഉള്ള ഒരു സിനിമയിൽ എത്തിയത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ അപർണ ദാസ്. പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് പോപ്പർ സ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Also Read: നിവൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു, ഒഫിഷ്യലായി പ്രഖ്യാപിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സ്, ആവേശത്തിൽ ആരാധകർ

എനിക്ക് ബീസ്റ്റിന് മുമ്പെ ഫസ്റ്റ് കോൾ വന്നത് പ്രിയൻ ഓട്ടത്തിലാണിലേക്കാണ്. ബീസ്റ്റ് ഭയങ്കര വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആർടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വർഷങ്ങളായി സിനിമയിലുള്ള ആർടിസ്റ്റാണ് അദ്ദേഹം. പക്ഷെ, എനിക്ക് ബീസ്റ്റിനെ പോലെത്തന്നെ അത്രയും പ്രധാനമാണ് ഈ സിനിമയും.

കാരണം, ബീസ്റ്റിനകത്ത് ഞാൻ വരുമെന്നൊന്നും വിചാരിക്കാതെ ഇരുന്ന സമയത്ത്, കൊറോണ സമയത്ത് എനിക്ക് വന്ന ഒരു കഥാപാത്രമാണ് പ്രിയൻ ഓട്ടത്തിലാണ് സിനിമയിലേത്. ബീസ്റ്റിനെക്കാളും ഞാൻ ഭയങ്കരമായി പ്രതീക്ഷ വെച്ചിരുന്ന ഒരു സിനിമയാണ് ഇത്.

ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്പെഷ്യലായിരുന്നു. കുറച്ചുകൂടി ഇഷ്ടമുള്ളത് ആയിരുന്നു ആ ക്യാരക്ടർ. മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാൻ പറ്റും. ബീസ്റ്റ് എന്ന് പറയുന്ന സിനിമ റിയൽ ലൈഫിൽ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ്.

ഇത് കുറേ റിലേറ്റ് ചെയ്യാൻ പറ്റുന്ന, ക്ലോസ് ടു ഹാർട്ട് ആയ ഒരു സിനിമയാണ്. രണ്ട് സിനിമകളും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണന്ന അപർണ ദാസ് പറഞ്ഞു. അതേ സമയം നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിന് കേരളത്തിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നതെങ്കിലും തമിഴ് നാട്ടിൽ ചിത്രം തകർപ്പൻ വിജയം നേടിയിരുന്നു.

Also Read: ‘അച്ഛാ അമ്മ നമ്മളെ കൊ ല്ലു മോ’ എന്ന് മകൻ ചോദിച്ചു; അന്നാകെ ടെൻഷനും പേടിയും ആയിരുന്നു; ബിജു മേനോനോട് പൊട്ടിത്തെറിച്ചതിനെ കുറിച്ച് സംയുക്ത

Advertisement