താൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ഓർത്തിട്ടാണെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

1892

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയാി തിളങ്ങിയ നടിയാണ് സംയുക്ത വർമ്മ. വെറും നാല് വർഷം മാത്രമാണ് ലൈംലൈറ്റിന് മുമ്പിൽ നിന്നതെങ്കിലും നാൽപത് വർഷത്തോളം സിനിമയുടെ ഭാഗമായ അഭിനേത്രികൾ ഉണ്ടാക്കിയത് പോലെ ഒരു ഓളം സൃഷ്ടിക്കാൻ സംയുക്ത വർമ്മയ്ക്ക് സാധിച്ചിരുന്നു.

നാല് വർഷത്തിനുള്ളിൽ തമിഴിലും മലയാളത്തിലും എല്ലാമായി പതിനെട്ടോളം സിനിമകളും നിരവധി പുരസ്‌കാരങ്ങളും സംയുക്ത വർമ്മ നേടിയിരുന്നു. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത വർമ്മ.

Advertisements

വിദേശത്ത് താമസിക്കുന്ന മുൻകാല നായിക നടി മന്യ വരെ സംയുക്തയ്ക്ക് പിറന്നാളിന് ആശംസകളും സമ്മാനങ്ങളുമായി എത്താറുണ്ട്. മാത്രമല്ല ഇടയ്‌ക്കെല്ലാം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, ഭാവന, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം ചിൽ ചെയ്തിരിക്കുന്ന ചിത്രങ്ങളും താരം പുറത്തു വിടാറുണ്ട് ഇത് വൈറൽ ആകാറുമുണ്ട്.

Also Read: വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

അതേ സമയം നടൻ ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വർമ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാം എന്നുള്ള തീരുമാനം ആണ് സിനിമയോടും അഭിനയത്തോടും വിട പറയാൻ സംയുക്തയെ പ്രേരിപ്പിച്ചത്. നടി ഭാവനയും സംയുക്തയും സഹോദരിമാരെ പേലെ പരസ്പരം സ്‌നേഹിക്കുന്നവരാണ്.

ഇപ്പോഴിതാ നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുക ആണ് സംയുക്ത വർമ്മ. ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംയുക്ത ഭാവനയെ കുറിച്ചും തന്റെ മറ്റ് പ്രിയ സുഹൃത്തുക്കളെ കുറിച്ചും പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്.

നിലത്ത് വീണ് പൊട്ടി തകർന്നിട്ടും പിന്നെയും ഉയർത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വർമ്മ പറയുന്നത്. ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്‌നേഹിക്കുന്നുവെന്നും സംയുക്ത വർമ പറയുന്നു. ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്.

അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങൾ കാണുന്ന പോലെ സ്ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് വർഷം ആ കുട്ടി കടന്നുപോയ മെന്റൽ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു. ഞങ്ങൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളു.

Also Read: സ്വർണവും ആഡംബര ബംഗ്ലാവും അടക്കം നൽകിയത് മുപ്പത് കോടിയിൽ അധികം വിലമതിക്കുന്ന സമ്മാനങ്ങൾ, ഷംന കാസിമിന് ഭർത്താവ് ഷാനിദ് നൽകിയ വിവാഹസമ്മാനം കണ്ട് കണ്ണുതള്ളി ആരാധകർ

പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളർന്ന് പോയിടത്ത് നിന്ന് അവൾ തിരികെ വന്നതാണ്. അതിൽ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്. എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്.

അച്ഛൻ മ രി ച്ചി ട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന. നല്ല സപ്പോർട്ടാണ് എല്ലാവരും ഭാവനയ്ക്ക് നൽകുന്നത്. അതൊക്കെയാണ് ഇന്ന് ആ കുട്ടി സ്ട്രോങ്ങ് ആയതിന് പിന്നിലെ മറ്റൊരു കാരണം. അവൾക്കുള്ളിലൊരു ദൈവാംശം ഉണ്ട്.

പിന്നെ ഗീതു മോഹൻദാസ് അസാധ്യമായ കഴിവുള്ള സംവിധായികയാണ്. അവളുടെ സുഹൃത്താണ് ഞാൻ എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്. മഞ്ജു വാര്യർ എനിക്ക് എന്റെ സഹോദരിയാണ്. ബഹളം വെച്ച് നടക്കുന്ന ആളല്ല മഞ്ജു. വളരെ കൂളാണ്. സിനിമയിൽ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ്. പാർവതി ജയറാമുമായും നല്ല സൗഹൃദമുണ്ട്, സുരേഷ് ഗോപി ചേട്ടൻ സഹോദരനെ പോലെയാണെന്നും സംയുക്ത വർമ്മ പറയുന്നു.

Also Read: ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും താൻ പൃഥ്വിരാജിനോട് മിണ്ടാറില്ലെന്ന് സ്വാസിക, കാരണവും വെളിപ്പെടുത്തി നടി

Advertisement