നിന്നെ കണ്ട ശേഷമാണ് മിത്രങ്ങളിൽ വിശ്വസിച്ച് തുടങ്ങിയത്; ഉറ്റ സുഹൃത്തിന് ഒപ്പം മീനാക്ഷി ദിലീപ്, ചിത്രങ്ങൾ വൈറൽ

4759

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് തന്റെ മുൻ ഭാര്യ മഞ്ജു വാര്യരിൽ ഉള്ള മകളാണ് മീനാക്ഷി ദീലീപ്. മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ അച്ഛൻ ദിലീപിന് ഒപ്പം പോരുകയായിരുന്നു മീനാക്ഷി.

അതേ സമയം മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രി കൂടിയാണ് മീനാക്ഷി. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെ തന്നെ മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റി ഈണ്. മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Advertisements

അഭിനയമല്ല പഠനത്തിലാണ് താൽപര്യമെന്ന് വ്യക്തമാക്കിയ മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേർന്ന് പഠിക്കുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെയായുള്ളു.

Also Read: താൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ഓർത്തിട്ടാണെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

സിനിമയിൽ വന്നില്ലെങ്കിലും താരപ്രഭയുള്ള താരപുത്രിയാണ് മീനാക്ഷി.മൂന്ന് ലക്ഷത്തിലധികം പേർ മീനാക്ഷിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ മീനാക്ഷി വളരെ കുറച്ചുപേരെ മാത്രമെ തിരികെ ഫോളോ ചെയ്യുന്നുള്ളൂ. ഇതിൽ ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും താരങ്ങളും മാത്രമാണുള്ളത്.

മീനാക്ഷിയും കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് മീനാക്ഷിയുടെ പ്രിയപ്പെട്ട കൂട്ടികാരിയാണ്. അതുപോലെ തന്നെയാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും. വളരെ നാളുകൾക്ക് ശേഷം വീണ്ടും ഏറ്റവും അടുത്ത കൂട്ടുകാരി നമിതയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

ഇരുവരും ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രം വളരെ വേഗത്തിലാണ് വൈറലായി മാറി യത്. ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന് ഒരിക്കൽ മീനാക്ഷി നമിതയോട് പറഞ്ഞിരുന്നു.

Also Read: ഒരാളെയും ആശ്രയിച്ച് ജീവിക്കാൻ താൽപര്യമില്ല, ഈ 86ാം വയസിലും മക്കൾക്കൊപ്പം നിൽക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സുബ്ബലക്ഷ്മി

ജീവിതത്തിലെ മുത്തു മണിയായാണ് മീനൂട്ടിയെ കാണുന്നതെന്ന് നമിതയും പറഞ്ഞിരുന്നു. മീനാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ നമിതയും സ്വാഗതം ചെയ്തിരുന്നു. പോസ്റ്റുകൾക്കെല്ലാം കമന്റുമായി നമിതയും എത്താറുണ്ട്.

ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ ഡാൻസും മറ്റുമായി മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്. നാദിർഷായുടെ മകളുടെ വിവാഹ വേദിയിൽ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആയിരുന്നു. അമ്മ മഞ്ജുവിനെപ്പോലെ ചെറുപ്പത്തിൽ മീനാക്ഷിയും നൃത്തം അഭ്യസിച്ചിരുന്നു. ഇടയ്ക്ക് നമിത പ്രമോദിനും മീനാക്ഷി ഡാൻസ് കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. അനിയത്തി മഹാ ലക്ഷ്മിക്ക് ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

ടിക്ക് ടോക്ക് നിരോധിക്കുന്നതിന് മുമ്പ് മീനാക്ഷിയും വീഡിയോകൾ പങ്കുവെക്കാറുണ്ടായിരുന്നു. മീനാക്ഷി സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ മകൾ പഠിക്കുകയാണെന്നും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളെല്ലാം അവളുടേത് മാത്രമാണെന്നുമാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മ മഞ്ജുവിനെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ കണ്ടപ്പോഴും മഞ്ജു വാര്യരുടെ ലുക്കാണ് മനസിലേക്ക് ആദ്യം വന്നതെന്നും ആരാധകർ മുമ്പ് കമന്റായി കുറിച്ചിരുന്നു.

Also Read:ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും താൻ പൃഥ്വിരാജിനോട് മിണ്ടാറില്ലെന്ന് സ്വാസിക, കാരണവും വെളിപ്പെടുത്തി നടി

Advertisement