ദുബായിയിൽ ഒന്നിച്ച് അടിച്ച് പൊളിച്ച് ലാലേട്ടനും മമ്മൂക്കയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ

294

വർഷങ്ങളായി മലയാള സിനിമയെ താങ്ങി നിർത്തുന്ന 2 നെടുംതൂണുകളാണ് താരചക്രവർത്തിമാരായ മമ്മൂട്ടിയും മോഹൻലാലും. വർഷങ്ങളായി മലയാള സിനിമയുടെ വളർച്ചയിൽ നിർണായ പങ്കുവഹിച്ച താരങ്ങളാണ് ഇരുവരും. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇവരുടെ എല്ലാ സിനിമകൾക്കായും ആരാധകർ കാത്തിരിക്കാറുണ്ട്. 60 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. ഇരുവരുടെയും സൗഹൃദം മറ്റു താരങ്ങൾക്കും മാതൃകയാവാറുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായി ഇൻഡസ്ട്രിയിൽ തുടരുന്ന താരങ്ങളാണ് ഇവർ. പരസ്പരം പിന്തുണച്ചുകൊണ്ടാണ് വർഷങ്ങളായി മോഹൻലാലും മമ്മൂട്ടിയും മുന്നേറുന്നത്.

Advertisements

അതേസമയം സൂപ്പർതാരങ്ങൾ ഒരുമിച്ചുളള പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദുബായിയിൽ നിന്നുളള ഇവരുടെ ചിത്രങ്ങളാണ് ട്രെൻഡിംഗായി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങൾ മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധക ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎഇ ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം ദുബായിൽ എത്തിയിരുന്നു താരങ്ങൾ.

Also Read
മാമ്മോദീസയ്ക്ക് പിന്നാലെ നിലായുടെ ചോറൂണും നടത്തി പേളിയും ശ്രീനിഷും, നിങ്ങൾ എല്ലാവർക്കും മാതൃകയാണ് നിങ്ങളോട് ബഹുമാനം തോന്നുവെന്ന് ആരാധകർ

മലയാള സിനിമയിൽ നിന്ന് ആദ്യമായി യുഎഇ ഗോൾഡൻ വിസ നേടിയ താരങ്ങളാണ് മമ്മൂക്കയുടെയും ലാലേട്ടനും. ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ ഷാർജയിൽ ഒരു വിവാഹ ചടങ്ങിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്.
കോട്ടും സ്യൂട്ടും അണിഞ്ഞാണ് മോഹൻലാൽ എത്തിയത്. ഓറഞ്ച് നിറത്തിലുളള ഷർട്ട് ഇട്ട് സിമ്പിൾ ലുക്കിൽ മമ്മൂട്ടിയും ചടങ്ങിന് എത്തി.

മാസ്‌ക് അണിഞ്ഞും അല്ലാതെയും ഇരുവരെയും ചിത്രങ്ങളിൽ കാണാം. എംഎ യൂസഫലിയും സൂപ്പർ താരങ്ങൾക്കൊപ്പം ഉണ്ട്. അതേസമയം കൈനിറയെ സിനിമകളാണ് സൂപ്പർ താരങ്ങളുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകൾക്കിടെ ഇടവേള എടുത്ത് ദുബായിലേക്ക് എത്തുകയായിരുന്നു സൂപ്പർതാരങ്ങൾ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കുറച്ചുദിവസം മുൻപ് അമ്മ താരസംഘടനയുടെ ഒരു ചടങ്ങിനായും ഹൈദരാബാദിൽ നിന്ന് മോഹൻലാൽ എത്തിയിരുന്നു.

Also Read
ഓണസദ്യ വിളമ്പിയും ബാലയെ ഊട്ടിയും ബാലയുടെ രണ്ടാം ഭാര്യ, മകൾ പാപ്പുവിനും തന്റെ കുടുംബത്തിനും ഒപ്പം അടിച്ച് പൊളിച്ച് അമൃതയും: താരങ്ങളുടെ ഓണാഘോഷ വീഡിയോകൾ വൈറൽ

അതേസമയം ഭീഷ്മപർവ്വം, പുഴു എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ചിങ്ങം ഒന്നിനാണ് പുഴു എന്ന ചിത്രം മമ്മൂട്ടിയുടെതായി ആരംഭിച്ചത്. പാർവ്വതി തിരുവോത്ത് മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് പുഴു. ബിലാൽ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമൽ നീരദും ഭീഷ്മപർവ്വത്തിനായി ഒന്നിച്ചത്. ഭീഷ്മപർവ്വത്തിന് വേണ്ടിയാണ് താടിയും മുടിയും നീട്ടിയുളള പുതിയ ലുക്കിലേക്ക് മമ്മൂട്ടി എത്തിയത്. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

Advertisement