നിഖില ഇത് കേരളമാണ്, നേരുള്ള സമൂഹം അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ: നിഖില വിമലിന് പിന്തുണയുമായി മാലാ പാർവതി

536

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് നിഖില വിമൽ. കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഭക്ഷണത്തിനായി കൊ ല്ലു ന്ന മൃഗങ്ങളിൽ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിലവധിപേർ രംഗത്തെത്തി.

സംഘപരിവാർ അനുകൂലികളുടെ അതി നീചമായ സൈബർ ആ ക്ര മ ണ വും നിഖിലയ്‌ക്കെതിരെ നടക്കുന്നുണ്ട്. ഈ അവസരത്തിൽ നിഖിലയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മാലാ പാർവതി. പശുവിനെ കൊ ല്ലാ നോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന പരാമർശത്തിന് പിന്നാലെയാണ് നിഖില വിമലിനെ പിന്തുണച്ച് നടി മാല പാർവതി രംഗത്ത് എത്തിയത്.

Advertisements

എല്ലാ ജീവജാലങ്ങളേയും ഒരുപോലെ കൊ ല്ല രുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്നാണ് നിഖിലയോടുള്ള ഒരു ചോദ്യത്തിന് വ്യക്തമായി മറുപടി നൽകിയതെന്ന് മാലാ പാർവതി പറഞ്ഞു. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആ ക്ര മി ക്കുമെന്നും എന്നാൽ ഇത് കേരളമാണെന്നും ഒച്ച എടുത്താലും അതുക്കും മേലെ ഉറപ്പോടെ ഈ സമൂഹം കൂടെ നിൽക്കുമെന്നും മാലാ പാർവതിതന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Also Read
മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ, അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം: മമ്മൂട്ടിക്ക് എതിരെ അഡ്വ. സംഗീത ലക്ഷ്മണ

മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട നിഖില..

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊ ല്ല രു ത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.

ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ് നേരുള്ള സമൂഹം. അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്. എന്ന്. സൈബർ ആ ക്ര മണ ം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

അതേസമയം നിഖിലയ്ക്ക് എതിരെ രൂക്ഷമായ സൈബർ ആ ക്ര മ ണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ, അപ്പോൾ പശുവിന്റെ പാല് മാത്രം കുടിച്ചാൽ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാൽ കറന്ന് കുടിക്കണം, പേരെടുക്കാൻ എന്തൊക്കെ കേൾക്കണം കാണണം, കോഴിയുടെ പാൽ ആണ് ഇവൾ കുടിച്ചതെന്ന് തോന്നുന്നു.

ഒന്ന് ഫീൽഡിൽ പിടിച്ച് നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം, നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു, എന്നിങ്ങനെയാണ് നിഖിലക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.

ജോ ആൻഡ് ജോ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമർശം നടത്തിയത്. ‘നമ്മുടെ നാട്ടിൽ പശുവിനെ വെ ട്ടാ ൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല.

Also Read
ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെ ട്ട രുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം എന്നാണ് നിഖില പറഞ്ഞത്.

Advertisement