ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

1847

ഇപ്പോഴുള്ള ശരീര വണ്ണത്തിൽ ഞാൻ കംഫർട്ട് ആണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങൾ എല്ലാം ധരിക്കാൻ സാധിയ്ക്കുന്നുണ്ട്. മുൻപ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകർക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം. അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാൻ തെറ്റായി കാണുന്നില്ല.

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര സുന്ദരിയാണ് കീർത്തി സുരേഷ്. മുൻകാല സൂപ്പർ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി തമിഴ്, തെലിങ്ക്, മലയാളം ഇന്റസ്ട്രികളിൽ ഒരേ സമയം സിനിമകൾ ചെയ്യുന്ന താരം കൂടിയാണ്.

Advertisements

നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് കീർത്തി സുരേഷ്. അടുത്തിടെ ഗ്ലാമർ റോളുകൾ ചെയ്യില്ല എന്ന് കീർത്തി സുരേഷ് പ്രഖ്യാപിച്ചതായി ഒരു വാർത്ത വന്നു. എന്നാൽ അതിന് ഒരു വ്യക്തത വരുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് കീർത്തി ഇപ്പോൾ. ഇ ടൈസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യത്തിൽ കീർത്തിയുടെ തുറന്നു പറച്ചിൽ.

Also Read
റോബിനെ കണ്ടതും പരിചയപ്പെട്ടതും അവിടെ വെച്ച്, റോബിനും ആയുള്ള ബന്ധത്തെ കുറിച്ച് ഡയാന ഹമീദ്

ഗ്ലാമർ വേഷം ചെയ്യില്ല എന്ന് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ഞാൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീർത്തി ആദ്യം തന്നെ വ്യക്തമാക്കി. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർത്ഥം. എന്നാൽ ജനങ്ങൾ അതിനെ നിർവചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയിൽ ആണ്. ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ലെന്നു കീർത്തി പറയുന്നു.

താൻ ശരീര ഭാരം കുറച്ചതിനെ കുറിച്ചും കീർത്തി സംസാരിച്ചു. ഇപ്പോഴുള്ള ശരീര വണ്ണത്തിൽ ഞാൻ കംഫർട്ട് ആണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങൾ എല്ലാം ധരിക്കാൻ സാധിയ്ക്കുന്നുണ്ട്. മുൻപ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകർക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം.

അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാൻ തെറ്റായി കാണുന്നില്ല. കഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ കൂടുതൽ സിനിമകളിൽ ഒരേ സമയ അഭിനയിക്കുക എന്നാൽ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന, സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്.

എന്നിൽ തന്നെ കുടുങ്ങി നിൽക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാൽ അതൊരു വല്ലാത്ത സുഖമാണ്. ഞാനത് ആസ്വദിയ്ക്കുന്നു എന്നും കീർത്തി പറയുന്നു. സാനി കൈയിതം എന്ന ചിത്രമാണ് കീർത്തി സുരേഷിന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ആയത്.

Also Read
കാത്തിരുന്ന നിമിഷം എത്തി, വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ നായികയായി മാളവിക ജയറാം സിനിമയിലേയ്ക്ക്

മികച്ച അഭിപ്രായങ്ങളാണ് കീർത്തിയുടെ അഭിനയത്തിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച സർക്കാരു വാരി പാതയാണ് മറ്റൊരു ചിത്രം. മലയാളത്തിൽ ചെയ്ത വാശി എന്ന ചിത്രമാണാ കീർത്തി സുരേഷിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Advertisement