തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു, ചില സാമൂഹ്യ വിരുദ്ധൻമാർ പിച്ചാനും തോണ്ടാനുമൊക്കെ വന്നു: സുഹൃത്തിന്റെ തോളിലിരുന്ന് പൂരം കണ്ട കൃഷ്ണപ്രിയ പറയുന്നു

1050

ഇക്കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് തന്റെ സുഹൃത്തിന്റെ തോളിലേറി പൂരം കണ്ട കൃഷ്ണപ്രിയ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. താൻ കണ്ട പൂരത്തെ കുറിച്ചും അനുഭവിച്ച പൂരാവേശത്തെ കുറിച്ചും കൃഷ്ണപ്രിയ തുറന്നു പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൃഷ്ണ പ്രിയ ഒരു ഓൺലൈൻ മീഡിയയുടെ പിആർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.

നാടിന്റെ പല ഭാഗത്തു നിന്നും പൂരം കാണാൻ ആളുകളെത്തുമ്പോൾ തൃശൂരു തന്നെയുള്ള തനിക്ക് പൂരം കാണാനാകാതെ പോകുന്നതിന്റെ സങ്കടമുണ്ടായിരുന്നു. തൃശൂർക്കാരി ആയിരുന്നിട്ടും പൂരം നേരാം വണ്ണം അടുത്തു നിന്നു കണ്ടില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു. ആ സങ്കടം ഇക്കുറി മാറ്റണമന്ന് ഉറച്ച് തീരുമാനിക്കുകയായിരുന്നു.

Advertisements

കൂട്ടുകാരായ രേഷ്മയ്ക്കും സുദീപിനും ഒപ്പമാണ് പൂര നഗരിയിലെത്തിയത്. ഒരു മൊമന്റും മിസ് ആകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നുവെന്ന് കൃഷ്ണപ്രിയ പറയുന്നു. അതും ഓരോ ചടങ്ങുകളും അടുത്ത് നിന്ന് കാണണമെന്നും ഉണ്ടായിരുന്നു. ഇലഞ്ഞിത്തറ മേളം കണ്ടു കഴിഞ്ഞ് തെക്കോട്ടിറക്കം കാണാൻ വളരെ നേരത്തെ തന്നെ ഞങ്ങൾ മൂവരും തെക്കേ ഗോപുര നടയിൽ സ്ഥാനമുറപ്പിച്ചിരുന്നു.

തിരക്കു കൂടും മുന്നേ അവിടെ എത്തുക എന്നൊരു പ്ലാനും നേരത്തെ ഉണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അവിടെ തന്നെ നിന്നു. തിരക്കു കൂടി വന്നപ്പോഴേക്കും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ ലേഡീസൊക്കെ ഉള്ളതല്ലേ തിരക്കു കുറഞ്ഞ ആ വെടിപ്പുരയുടെ ഭാഗത്തേക്ക് മാറണമെന്ന് പറഞ്ഞു. അതു വിശ്വസിച്ച് ഞങ്ങൾ അങ്ങോട്ടു പോയി.

Also Read
ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

എവിടെ നിന്നായാലും അടുത്ത് നിന്ന് വ്യക്തമായി ചടങ്ങുകൾ കാണുക എന്നു മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ വെടിപ്പുരയുടെ അടുത്തേക്ക് പോയപ്പോൾ കഥമാറി. ഇവിടെ നിൽക്കാൻ പാടില്ല ഡെയ്ഞ്ചർ ആണെന്ന് പറഞ്ഞ് മറ്റൊരു പൊലീസുകാരൻ ഞങ്ങളെ അവിടെ നിന്നും മാറ്റി. വീണ്ടും മുമ്പു നിന്ന തെക്കേ ഗോപുര നടയുടെ അടുത്തേക്ക് വന്നു.

തിരികെ വന്നപ്പോൾ അവിടെ നിറയെ ജനങ്ങൾ. പൊലീസുകാരൻ ഞങ്ങളെ ആദ്യം വന്നു നിന്ന സ്ഥലത്തു നിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ തന്നെ നിന്ന് നല്ല രീതിയിൽ കുടമാറ്റം കാണാമായിരുന്നു. അത് ഓർത്തപ്പോൾ ദേഷ്യവും വിഷമവുമൊക്കെ വന്നു. നേരത്തെ ഇടം കണ്ടു വച്ച് രണ്ടു മണിക്കൂർ മുന്നേ തെക്കേ ഗോപുര നടയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

എന്നിട്ടും ഇതായിരുന്നു അവസ്ഥ. മാധ്യമ പ്രവർത്തക എന്ന നിലയിൽ അകത്തേക്കോ അടുത്തേക്കോ പോകാൻ ശ്രമിച്ചിട്ട് അതും നടന്നില്ലെന്നും കൃഷ്ണപ്രിയയുടെ സുഹൃത്ത് സുദീപ് പറഞ്ഞു. കൃഷ്ണയ്ക്ക് പൊക്കം കുറവായതിനാൽ ഏന്തിവലിഞ്ഞും എത്തിയും നോക്കാൻ ശ്രമിച്ചിട്ടും ഒന്നും കാണാനായില്ല.

അവസാനം അവിടെ നിന്നവരെയൊക്കെ തള്ളിമാറ്റി മുന്നോട്ടു പോകാൻ നോക്കിയപ്പോൾ അതും നടന്നില്ല. ഒടുവിൽ മതിൽ ചാടിയാലോ എന്നു വരെ ചിന്തിച്ചുവെന്നും സുദീപ് പറയുന്നു. മുന്നിൽ മറ്റൊരു വഴിയും കാണാതിരുന്നതു കൊണ്ട് തിരക്കിനടിയിലൂടെ തന്നെ വീണ്ടും കുടമാറ്റത്തിനടുത്തേക്ക് എത്താനൊരു ശ്രമം നടത്തി. തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു.

Also Read
രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂർത്തം ; മെയ് പതിനെട്ടിന് നടക്കുന്ന നിക്ക്-ആദി വിവാഹത്തിന്റെ ചടങ്ങുകളുടെ വിശേഷങ്ങൾ ഇങ്ങനെ!

ചില സാമൂഹ്യ വിരുദ്ധൻമാർ പിച്ചാനും തോണ്ടാനുമൊക്കെ വന്നു. സൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്ക്. ഇനി എത്ര തിക്കിത്തിരക്കിയാലും കുടമാറ്റവും മേളവും പൂരവുമൊന്നും കാണാൻ വയ്യാത്ത അവസ്ഥ. മറുവശത്ത് ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം. എന്റെ വിഷമം കണ്ടാണ് സുദീപ് ചോദിച്ചത്.

ചുമലിൽ കയറുന്നോ പൂരം കാണാമെന്ന്. ഞാൻ കണ്ണുംപൂട്ടി ഓകെ പറയുകയായിരുന്നെന്നും കൃഷ്ണപ്രിയ. അന്നേരം മറ്റുള്ളവർക്കു എന്തു തോന്നുമെന്നോ ആളുകൾ എന്തു വിചാരിക്കുമെന്നോ എന്നൊന്നും ചിന്തിച്ചതേയില്ല. സുദീപ് എന്നെ ചുമലിൽ കയറ്റി, ആയിരങ്ങൾ നിറഞ്ഞു നിന്ന ആ മൈതാനിയിൽ നിന്ന് കൺനിറയെ പൂരം കണ്ടു, മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കൃഷ്ണപ്രിയ പറഞ്ഞു.

വീട്ടിൽ അമ്മയ്ക്ക് മാത്രമേ ഞാൻ പൂരം കാണാൻ പോയതായി അറിയുമായിരുന്നുള്ളൂ, വേറെയാർക്കും അറിയില്ലായിരുന്നു. അമ്മ നല്ല പിന്തുണ നൽകിയിരുന്നു. ആരോടും പറയാതെ പൂരം കാണാൻ പോയിട്ട് നീ എന്താ കാണിച്ച് വച്ചത് എന്നായിരുന്നു അമ്മ ആദ്യം ചോദിച്ചത്. മുൻപും പല വിമർശനങ്ങളും ഉന്നയിച്ചിട്ടുള്ളതിനാൽ നിലവിലെ വിമർശനങ്ങൾ പുതുമയല്ലെന്ന് കൃഷ്ണപ്രിയ പറയുന്നു.

നമ്മളെ നമ്മളറിഞ്ഞാൽ പോരേയെന്നും കൃഷ്ണപ്രിയ ചോദിക്കുന്നു. വീഡിയോ വൈറലായതോടെ ഒരുപാടു പേർ നല്ലതു പറയുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു ചങ്ങാതിയെ കിട്ടിയത് ഭാഗ്യം എന്നാണ് ചിലർ പറഞ്ഞത്. അതൊക്കെ കാണുമ്പോൾ മനസിന് സന്തോഷമാണ്.

വിഡിയോയ്ക്ക് വന്ന സദാചാര കമന്റുകളും കണ്ടിരുന്നു അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്ന സദാചാര ചേട്ടൻമാരോട് പറയാനുള്ളത് ഇതെന്റെ ജീവിതമല്ലേ അതു നോക്കാൻ എനിക്കറിയാമെന്നും കൃഷ്ണ പ്രിയ പറയുന്നു. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എനിക്ക് ഒരു ജീവിതമേ ഉള്ളു. ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ഉള്ളിലൊതുക്കി ജയിൽ ജീവിതം നയിക്കുന്ന പലരും കേൾക്കണം ഇത്.

Also Read
റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട് ; കളിയാക്കാനാണ് ഫെമിനിച്ചി എന്ന് വിളിക്കുന്നതെങ്കിലും അത് കേൾക്കുമ്പോഴെല്ലാം ഞങ്ങൾ പുളകം കൊള്ളുകയാണ് : റിമ കല്ലിങ്കൽ

നിങ്ങൾക്ക് ഒരു ജീവിതമേയുള്ളൂ. അതു നിങ്ങടെ ഇഷ്ടങ്ങൾ എല്ലാം കുഴിച്ചുമൂടി ആരുടെയെങ്കിലുമൊക്കെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കണോ അതോ സ്വന്തം ഇഷ്ടങ്ങൾ കൂടി സാധിച്ചു കൊണ്ടു ജീവിക്കണോ. ചിലതൊക്കെ നേടാൻ ചിലതൊക്കെ നഷ്ടപ്പെടേണ്ടി വരും. നിങ്ങളുടെ ഇഷ്ടങ്ങൾ വലുതാണെങ്കിൽ ആ നഷ്ടങ്ങളെ നേരിട്ട് മുന്നോട്ട് പോവുക എന്നും കൃഷ്ണപ്രിയ പറയുന്നു.

Advertisement