കറുപ്പിൽ സിംപിൾ ലുക്കിൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പം തിളങ്ങി കാവ്യാ മാധവൻ, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

70

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് കാവ്യാ മാധവൻ. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടിത്തിലേയ്ക്ക് ഉയർന്ന
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി കൂടിയാണ് കാവ്യ മാധവൻ.

നിരവധി ഹിറ്റ് സിനിമകളിൽ നായകയായിട്ടുള്ള കാവ്യയുടെ ഫാൻസ് ലിസ്റ്റിൽ പ്രായമായവർ മുതൽ കുട്ടികൾ വരെയുണ്ട്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യാ മാധവൻ.

Advertisements

ദിലീപിന് ഒപ്പം ചില പൊതു വേദികളിൽ എത്താറുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ല കാവ്യ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കാവ്യയുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലവിന്റെ ഇമോജിയോടെയാണ് ചിത്രം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ കാവ്യയുടെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കണ്ട സന്തോഷത്തിലായ പ്രേക്ഷകർ. മികച്ച കമന്റുകളാണ് ചിത്രത്തിന് നൽകുന്നത്. അതേ സമയം താൻ അവിചാരിതമായിട്ടാണ് മേക്കപ്പ് ഫീൽഡിൽ എത്തിയതെന്നാണ് ഉണ്ണി പറയുന്നത്. താൻ ഒരിക്കലും ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആകുമെന്ന് വിചാരിച്ചിരുന്നില്ല. ഡാൻസിന് വേണ്ടിയാണ് മേക്കപ്പ് ചെയ്തു തുടങ്ങിയത്.

അങ്ങനെയാണ് ഈ മേഖലയിലേയ്ക്ക് എത്തുന്നത്. കാവ്യയുടെ വിവാഹമാണ് തന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകിയതെന്നും ഉണ്ണി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ആളുകൾ ഓർമ്മിച്ചിരിക്കുന്നുണ്ട്.

അതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ഉണ്ണി പറയുന്നുണ്ട്. കാവ്യയുടെ വിവാഹത്തിന് രണ്ട് വർഷം മുൻപാണ് നടിയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. കാവ്യയുടെ വിവാഹത്തിന് ശേഷമാണ് ഞാൻ അറിയപ്പെടാൻ തുടങ്ങിയതെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement