നാത്തൂൻ മുക്തയ്ക്ക് റിമി ടോമി ആ വലിയ ഗിഫ്റ്റ് നൽകിയിട്ട് രണ്ട് വർഷം: തനിക്ക് കിട്ടി വിലമതിക്കാത്ത സ്‌നേഹ സമ്മാനത്തെ കുറിച്ച് പറഞ്ഞ് മുക്തയും

112

ജനപ്രിയ നായകൻ ദിലീപ് നായകനായ മീശമാധവൻ എല്ല ലാൽ ജോസ് സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് റിമി ടോമി. അതിന് മുമ്പേ ഈ പാലാക്കാരി മിനിസ്‌ക്രീനിലുടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയിരുന്നു. അവതാരകയായും ഗായികയായും നായികയായും ഒക്കെ ഇപ്പോൾ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് താരം.

രസകരമായ സംസാരം കൊണ്ടും നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടും മലയാളി പ്രേക്ഷകരെ താരം കൈയ്യിലെടുത്തിരുന്നു. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യമാണ്.

Advertisements

അതേ പോലെ നിരവധി സിനിമകളിലുടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മുകത. തമിഴടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് മുക്ത വിവഹിതയാകുന്നത്. വിവാഹത്തിന് ശേഷം സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന നടി മിനിസ്‌ക്രീൻ പരമ്പരകളിൽ സജീവമാണ്.

കൂടത്തായി എന്ന പരമ്പരയിൽ കൂടി തകർപ്പൻ പ്രകടനമായിരുന്നു മുക്ത കാഴ്ച വെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ് ഇവർക്ക് ഒരു മകളുമുണ്ട്. റിമി ടോമിയും നാത്തൂൻ മുക്തയുമൊക്കെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് വീഡിയോ കളിലൂടെയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അങ്ങനെ രണ്ട് വർഷം മുൻപ് റിമി സമ്മാനിച്ചൊരു വലിയ കാര്യത്തെ കുറിച്ചുപറഞ്ഞ് എത്തിയിരിക്കുകയാണ് മുക്തയിപ്പോൾ. മുൻപ് പല തവണ ചർച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറയുന്നത്.
റിമിയുടെ അനിയൻ റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകൾ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഈ ഫ്ളാറ്റ്.

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലൊരുക്കിയ ഈ വീട്ടിലേക്ക് കയറി താമസിച്ചിട്ട് രണ്ട് വർഷം പൂർത്തിയായെന്ന സന്തോഷമാണ് മുക്ത പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികൾ നട്ട് നനച്ച് മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത. വീടിനുള്ളിലെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ പതിയും വിധത്തിൽ ഓപ്പൺ കിച്ചൺ ആയിരുന്നു ഒരുക്കിയത്.

അടുക്കള മുതൽ ലിവിങ് റൂം, ബെഡ് റൂം എല്ലാം വൃത്തിയാക്കിയും മനോഹരമാക്കി മാറ്റാനും മുക്ത മിടുക്കിയാണ്. വീടിനെ അലങ്കരിക്കുന്നതിന് വേണ്ടി പ്ലാന്റുകൾ നട്ട് വളർത്തി കൊണ്ട് വരികയായിരുന്നു നടി ചെയ്തത്. എല്ലായിപ്പോഴും വീട് വൃത്തിയായിരിക്കണം എന്നത് തനിക്ക് നിർബന്ധമാണെന്ന് മുൻപൊരു അഭിമുഖത്തിൽ മുക്ത വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിമി ടോമിയും ഈ വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തി വന്നിരുന്നു.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ മുക്തയുടെ വീടിനുള്ളിലെ സവിശേഷതകള്# ആയിരുന്നു കാണിച്ചത്. എന്നാൽ ഇപ്പോഴും അത് കൊണ്ട് നടക്കാൻ സാധിക്കുന്നതിന് മുക്്തയ്ക്ക് കൈയടിക്കണം എന്നാണ് ആരാധകർക്ക് പറയാനുള്ളത്.

Advertisement