ഇവരോട് മാത്രമാണ് എനിക്ക് ആകെ കടപ്പാടുള്ളത്, അവരോടുള്ള നന്ദി വാക്കുകൾ കൊണ്ട് എനിക്ക് പറയാൻ സാധിക്കില്ല: തുറന്ന് പറഞ്ഞ് ദിലീപ്

688

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളത്തിന്റെ ജനപ്രിയ നടൻ ആയി മാറിയ താരമാണ് ദിലീപ്. കുട്ടികളും മുതിർന്നവരും ഒരുപോലെ സ്നേഹിക്കുന്ന താരം കൂടിയാണ് ദിലീപ്. പ്രയവ്യത്യാസമില്ലാതെ എല്ലാവർക്കും ദിലീപേട്ടനാണ് താരം.

അതുകൊണ്ടാണ് ദിലീപിനെ ജനപ്രിയനടൻ എന്ന് വിശേഷിപ്പിക്കുന്നത്. ജനങ്ങളാണ് നടന് ഈ പേര് ചാർത്തി കൊടുത്തത്. ഇപ്പോഴിത ജനങ്ങളുടെ മനസിൽ ഇടംപിടിച്ചതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയത് ആണ് വൈറലായി മാറുന്നത്.

Advertisements

ബിഹൈൻഡ് വുഡ്സ് മലയാളത്തിന് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനപ്രിയ നായകനെന്ന പേരല്ലെങ്കിൽ മറ്റേത് ടൈറ്റിലാണ് ദിലീപ് എന്ന താരത്തിന് ചേരുക എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

Also Read
കലാഭവൻ മണിയുടെ കൂടെ ഐറ്റം ഡാൻസ് കളിച്ച ഈ താരത്തെ ഓർമ്മയില്ലേ, ഐറ്റം ഡാൻസുകളിലൂടെ പേരെടുത്ത നടി സുജ വരുണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അങ്ങനെയൊരു ടൈറ്റിൽ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവർക്കും ഇഷ്ടപെട്ട സിനിമകൾ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. എനിക്കു ഏറ്റവും കൂടുതൽ കടപ്പാടുള്ളത് എന്നെ വളർത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണ്.

അപ്പോൾ അവരെ, എല്ലായ്‌പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.എന്ത് വലിയ സ്ഥാനമാനങ്ങൾ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതിനപ്പുറം ഒന്നുമില്ല. അവരോടുള്ള നന്ദി എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല.

അതുകൊണ്ട് എപ്പോഴും അവരിൽ ഒരാളായി തുടരാനാണ് ആഗ്രഹം എന്നാണ് ദിലീപ് പറയുന്നത്. അതേ സമയം 2021 നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദിലീപിന്റെ ചിത്രം.

ഒടിടി റിലീസായിട്ടായിരുന്നു സിനിമ എത്തിയത്. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ജോജു ജോർജും വീണാ നന്ദകുമാറും ആണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Also Read
നയൻതാര എന്നെ കല്യാണം വിളിച്ചിരുന്നു, ഞാൻ പോയില്ല, പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

Advertisement