കലാഭവൻ മണിയുടെ കൂടെ ഐറ്റം ഡാൻസ് കളിച്ച ഈ താരത്തെ ഓർമ്മയില്ലേ, ഐറ്റം ഡാൻസുകളിലൂടെ പേരെടുത്ത നടി സുജ വരുണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

432

സിനിമ ലോകത്ത് ഏതാണ്ട് 18 വർഷങ്ങളായി തിളങ്ങുന്ന താരമാണ് നടി സുജ വരുണി. ഒരു ഐറ്റം ഡാൻസറായ സുസ നിരവധി സിനിമകളിൽ ഐറ്റം നമ്പർ ചെയ്ത് ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. പക്ഷേ മലയാളികൾക്ക് സുജ വരുണിഎന്ന് പേര് കേൾക്കുമ്പോൾ പെട്ടെന്ന് ആളെ പിടികിട്ടണം എന്നില്ല.

അനിൽ സി മേനോൻ സംവിധാനം ചെയ്ത് മലയാളികളുടെ പ്രയതാരമായിരുന്ന അന്തരിച്ച നടൻ കലാഭവൻ മണി നായകനായി 2005 ൽ പുറത്തിറങ്ങിയ ബെൻ ജോൺസൺ എന്ന സിനിമയിലെ സോനാ സോനാ നീ നമ്പർ വൺ എന്ന ഗാനം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികൾ ഉണ്ടാകില്ല. സൂപ്പർ ഹിറ്റ് ഐറ്റം സോങ്ങായ സോനാ സോനാ എന്ന ഈ ഗാനത്തിലൂടെയാണ് സുജ വരുണി എന്ന നടി മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്.

Advertisements

2002 ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അഭനയ രംഗത്തേക്കുള്ള സുജയുടെ അരങ്ങേറ്റം. മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുജ വരുണി.

Also Read
നയൻതാര എന്നെ കല്യാണം വിളിച്ചിരുന്നു, ഞാൻ പോയില്ല, പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

ഇല്ലസു പുതുസു രാവുസ്സു, കസ്തൂരി മാൻ, ഉള്ള കാതൽ, നാളൈ, സത്രു എന്നിങ്ങനെ നിരവധി തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ബെൻ ജോൺസണിലെ വേഷത്തിനു ശേഷം, പൊൻമുടി പുഴയോരം, ചാക്കോ രണ്ടാമൻ, ബ്ലാക്ക് കാറ്റ്, മുല്ല എന്നിങ്ങനെ നിരവധി മലയാളം സിനിമകളിൽ സെപ്ഷ്യൽ റോളുകളും ചെയ്തിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായി അഭിനയിച്ച ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലെ ഒരു നല്ല വേഷം ചെയ്യാൻ സുജയ്ക്ക് കഴിഞ്ഞു. പിന്നീട് 2017 ൽ ഇറങ്ങിയ അച്ചായൻസ് എന്ന മലയാള സിനിമയിൽ പഞ്ചമി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തി മലയാളികളെ ഞെട്ടിക്കുകയും ചെയ്തു.

അടുത്തിടെ ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും സുജ വരുണി അഭിനയിച്ചിരുന്നു. കൂടാതെ ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥി കൂടി ആയിരുന്നു സുജ വരുൺ. പ്രശസ്ത ചലച്ചിത്ര താരമായ ശിവാജി ദേവിനെ ആണ് സുജ വരുൺ വിവാഹം ചെയ്തിരിക്കുന്നത്.

നിർമ്മാതാവായ രാം കുമാർ ഗണേശന്റെ മകനും തമിഴ് സിനിമയിലെ വളരെ പോപ്പുലറായ നിർമ്മാതാവും നടനുമായ ശിവാജി ഗണേശന്റെ മകനുമാണ് ഭ ശിവാജി ദേവ്. നീണ്ട പ്രണയത്തിന് ഒടുവിൽ 2018 നവംബറിൽ ഇരുവരും വിവാഹം ചെയ്തു. രണ്ടു പേർക്കും ഒരു മകനുണ്ട് അദ്വൈത് എന്ന ഒരു മകനും ഉണ്ട്.

2008 ൽ പുറത്തിറങ്ങിയ എ വെങ്കിടേഷ് സംവിധാനം ചെയ്ത സിങ്കക്കുട്ടി തമിഴ് സിനിമയിലൂടെയാണ് ശിവാജി ദേവ് തമിഴ് സിനിമ രംഗത്തേക്ക് എത്തുന്നത്. ജൂനിയർ ശിവാജി ആയിട്ടാണ് തമിഴ് സിനിമ ദേവിനെ വരവേറ്റത്. പിന്നീടും മറ്റ് സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഇദ്ദേഹം അഭിനയിക്കുക ഉണ്ടായി.

Also Read
ദയവു ചെയ്ത് മൂഡ് കളയല്ലേ, ഗോപി സുന്ദർ അമൃത ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ഗോപിയുടെ മുൻ കാമുകി അഭയ ഹിരൺമയി

ഒട്ടുമിക്ക ഐറ്റം ഡാൻസറുടെയും പ്രണയ വിവാഹ ജീവിതങ്ങൾ പാതിവഴിയിൽ നിന്നു പോകാറാണ് പതിവ്. എന്നാൽ പതിവ് തെറ്റിച്ച ഒരു ഐറ്റം ഡാൻസറുടെയും സർവോപരി ഒരു സിനിമ നടൻമാരെയും നടി യുടെയും വിവാഹ ജീവിതം നാല് വർഷത്തിൽ ആധികമായി സന്തോഷകരമായി മുന്നോട്ട് പോവുക ആണെന്നുള്ളത് പ്രേഷകർക്ക് വിശ്വസിക്കാൻ ആവാത്ത കാര്യമാണ്.

ഇപ്പോഴും വളരെ വിജയകരമായ ദാമ്പത്യ ജീവിതമാണ് നടിക്കുള്ളത്. ശിവാജി ഗണേശന്റെ ചെറുമകനായ ശിവാജി ദേവുമയെയാണ് സുജ വിവാഹം കഴിച്ചിരിക്കുന്നത്. 11 വർഷത്തെ ആത്മാർഥ പ്രണയത്തിന് ശേഷം ആയിരുന്നു 2018 ൽ ഇവർ വിവാഹിതരായത്. 2019 ൽ അവർക്കൊരു മകൻ ജനിച്ചിരുന്നു. അതേ സമയം ഇവരുടെ വിവാഹവും പ്രണയവുമെല്ലാം വലിയ വാർത്തയായിരുന്നു.

Advertisement